‘ഇത്രയും വേദന അനുഭവിച്ചിട്ടില്ല, സത്യം പുറത്തുവരും’; വികാരാധീനനായി പ്രതികരിച്ച് വിജയ്

0
74

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ വികാരാധീനനായി പ്രതികരിച്ച് ടി വി കെ നേതാവും നടനുമായ വിജയ്. ഇത്രയും വേദന അനുഭവിച്ചിട്ടില്ലെന്നും സത്യം പുറത്തുവരുമെന്നും വിജയ് പറഞ്ഞു.

നടക്കാന്‍ പാടില്ലാത്തത് നടന്നു. അനുവദിച്ച സ്ഥലത്തു നിന്നാണ് സംസാരിച്ചത്. ആളുകള്‍ വരുന്നത് തന്നോടുള്ള സ്‌നേഹം കാരണമാണ്. ദുരന്തത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായും വിജയ് ആരോപിച്ചു.

അഞ്ച് ജില്ലകളില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. കരൂരില്‍ മാത്രം എങ്ങനെ ദുരന്തമുണ്ടായി എന്ന ചോദ്യം പ്രസക്തമാണെന്നും വിജയ് പറഞ്ഞു.