മകളെ പീഡിപ്പിച്ച് പിതാവ്; ആജീവനാന്ത തടവും 8 ലക്ഷം രൂപ പിഴയും ശിക്ഷ

0
118

സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ ആജീവനാന്ത തടവും 8 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. നിരന്തര പീഡനത്തെ തുടർന്ന് കുട്ടി അവശയായി ക്ലാസ്സിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപകരാണ് വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചത്. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  പിതാവ് ശാരീരിക ഉപദ്രവം ഏൽപ്പിക്കുന്നത് മനസ്സിലായത്. 2022 ലാണ് പീഡനം. റിമാൻഡ്  കാലാവധിക്ക്‌ ശേഷം ജാമ്യം ലഭിച്ച് പുറത്തെത്തിയ പിതാവ് ഒരു കൊലപാതക കേസിലും പ്രതിയായി. ആ കേസിലും വിചാരണ നടന്നുവരികയാണ്.

അത്യന്തം ഹീനമായ കുറ്റകൃത്യമായി പരിഗണിച്ചാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ ) ജഡ്ജ് സി ആർ ബിജു കുമാർ വിധി പറഞ്ഞത് . സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് യു.സലിംഷാ ഹാജരായി.