ജുബൈൽ കെ.എം.സി.സി കരിയർ ആൻഡ് പാരന്റിംഗ് സെഷൻ സംഘടിപ്പിച്ചു

0
55

ജുബൈൽ: കെ.എം.സി.സി ജുബൈൽ സിറ്റി ഏരിയ കമ്മിറ്റിയും DOPAയും ചേർന്ന് സംഘടിപ്പിച്ച Career & Parenting Session – CAREERX Meet the Experts ശ്രദ്ധേയമായി. ജുബൈൽ സാഫ്രൺ റെസ്റ്റോറന്റിൽ നടന്ന, Elevate 2025 പദ്ധതിയുടെ ഭാഗമായ ഈ പരിപാടിയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരിയർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

റാസിൻ റഹ്മാന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ പരിപാടി ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സൈദലവി പരപ്പനങ്ങാടി അധ്യക്ഷനായി. ഏരിയ ട്രഷറർ മുജീബ് കോഡൂർ പദ്ധതി വിശദീകരിച്ചു. ചെയർമാൻ ഡോ. മുഹമ്മദ് ഫവാസ് സ്വാഗത പ്രസംഗം നടത്തി.

കെ.എം.സി.സി ഈസ്റ്റേൺ പ്രൊവിൻസ് മുഹമ്മദ് കുട്ടി കോഡൂർ ആശംസകൾ അറിയിച്ചു. അഫ്‌സൽ സഫ്വാൻ (അക്കാദമിക് ഡയറക്ടർ, ഇൻറ്റഗ്രേറ്റഡ് സ്കൂൾ & DOPA ഡയറക്ടർ) അവതരിപ്പിച്ച Parenting and Motivation Session പങ്കെടുത്തവരിൽ വലിയ പ്രതികരണം നേടി.

പരിപാടിയിൽ ജൂനിയർ കെ.എം.സി.സി സിറ്റി ഏരിയ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ മുഹമ്മദ് കുട്ടി കോഡൂർ, ഇല്യാസ് പെരിന്തൽമണ്ണ, ബഷീർ വെട്ടുപാറ, ഡോ. മുഹമ്മദ് ഫവാസ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

ഫെബിൻ പന്തപാടം അവതരിപ്പിച്ച Rapid Motivation Session കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണർവ് നൽകി. ഡോ. മുഹമ്മദ് ആസിഫ് (കോ-ഫൗണ്ടർ & ഡയറക്ടർ, DOPA) Career Orientation Session നടത്തി.

അബ്ദു സമദിന്റെ നന്ദി പ്രസംഗത്തോടെ പരിപാടി സമാപിച്ചു. ഉന്നത പഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസിനായി കെ.എം.സി.സി ജുബൈൽ സിറ്റി ഏരിയ കമ്മിറ്റിയുടെ കരിയർ സെല്ലിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് കെഎംസിസി അറിയിച്ചു. ജുബൈൽ കെ.എം.സി.സി സിറ്റി ഏരിയ നേതാക്കളായ ഹബീബ് റഹ്മാൻ, റിയാസ് വേങ്ങര, സിറാജുദ്ദീൻ ചെമ്മാട്, ജമാൽ, അബ്ദുൽ കരീം, ജാഫർ താനൂർ, സ്വലാഹിദ്ദീൻ, സമീർ അലി, ബാവ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.

DOPA പ്രതിനിധികളായ അബു പുളിക്കൽ, ഇബ്രാഹിം കമ്പ്രാൻ കൂടാതെ സൈഫുദ്ദീൻ പൊറ്റശ്ശേരി, കബീർ സലഫി, ഡോ. ജൗഷീദ്, ബൈജു അഞ്ചൽ, ഷിഹാബ് മങ്ങാടൻ, നൗഷാദ് പി.കെ., സാറ ടീച്ചർ, ആശാ ബൈജു, റിയാസ് എൻ.പി., അഷിഖ് എന്നിവരോടൊപ്പം ജുബൈലിലെ നിരവധി പൊതുപ്രവർത്തകരും പങ്കെടുത്തു.