വാഷിങ്ടണ്‍: യുഎന്‍ ആസ്ഥാനത്ത് താന്‍ മൂന്ന് അനിഷ്ടസംഭവങ്ങള്‍ക്ക് ഇരയായെന്നും ഇക്കാര്യങ്ങള്‍ സീക്രട്ട് സര്‍വീസ് പരിശോധിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ എസ്‌കലേറ്റര്‍ നിലച്ചതടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രതികരണം. മൂന്നുസംഭവങ്ങളിലും ഗൂഢാലോചനയുണ്ടെന്നും താന്‍ അസ്വസ്ഥനാണെന്നും ഇതിനുപിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ഡൊണാള്‍ഡ് ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കാനായി എത്തിയപ്പോള്‍ എസ്‌കലേറ്റര്‍ നിലച്ച സംഭവമാണ് ട്രംപ് ആദ്യം ചൂണ്ടിക്കാട്ടിയത്. ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും കയറിയ ഉടന്‍ യുഎന്‍ ആസ്ഥാനത്തെ എസ്‌കലേറ്റര്‍ നിലച്ചത് കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ഇരുവരും പടികള്‍ ചവിട്ടിക്കയറുകയായിരുന്നു.