ബഹളവും തർക്കവും ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ പാർട്ടി പ്രവർത്തകർ കൺവൻഷനിൽ നിന്നും ഇറങ്ങിപ്പോയി.
കൊച്ചി: കൊച്ചി കളമശ്ശേരിയിൽ മുസ്‌ലിം ലീഗിന്റെ ഗാസ ഐക്യദാർഢ്യ കൺവൻഷനിൽ ബഹളവും ഉന്തും തള്ളും. മുസ്ലിം ലീഗ് എറണാകുളത്ത് നടത്തുന്ന ഗസ്സ ഐക്യദാർഢ്യ സദസ്സിൻ്റെ പ്രചരണാർത്ഥം നടത്തിയ പരിപാടിയിലാണ് ബഹളം ഉണ്ടായത്. ജില്ലാ മണ്ഡലം നേതാക്കൾക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി ചോദ്യം ചെയ്താണ് പ്രതിഷേധം.
ബഹളവും തർക്കവും ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ പാർട്ടി പ്രവർത്തകർ കൺവൻഷനിൽ നിന്നും ഇറങ്ങിപ്പോയി.
ജില്ലയിലെ അഹമദ് കബീർ വിഭാഗത്തിനെ സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റികളിൽ അവഗണിച്ചതിലെ പ്രതിഷേധത്തിലാണ് ഒരു വിഭാഗം നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുത്തത്. ജില്ലയിലെ പ്രശ്നങ്ങളിൽ പരിഹാരം വൈകുന്നതിനാൽ അഹമ്മദ് കബീർ വിഭാഗം പാർട്ടി പ്രവർത്തനങ്ങളിൽ സഹകരിക്കുന്നില്ല.
കഴിഞ്ഞ ദിവസം സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വിളിച്ചു ചേർന്ന ഗാസ ഐക്യദാർഢ്യ സദസ്സിനായുള്ള സംഘാടക സമിതി യോഗത്തിലും പാർട്ടി ദേശീയ സെക്രട്ടറി ടി എ അഹമ്മദ് കബീർ പങ്കെടുത്തിരുന്നില്ല.