ജിദ്ദ: കെഎംസിസി ജിദ്ദ സെൻട്രൻ കമ്മിറ്റി സെപ്റ്റമ്പർ 19 മുതൽ മഹ്ജർ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്ന സൂപ്പർ-7 ഫുട്ബോൾ ടുർണമെന്റിന്റെ പ്രചരണാർത്ഥം ഫദീല ഏരിയ കെഎംസിസി ഷൂട്ടൗട്ട് മൽസരവും തെരഞ്ഞെടുപ്പ് കൺവെൻഷനും നടത്തി. അൽനസീം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ജിദ്ദ കെ എം സി സി സെൻട്രൻ കമ്മറ്റി ജനറൽ സെക്രട്ടറി വി. പി മുസ്തഫ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഏരിയ കെ എം സി സി പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി കാവന്നൂർ അധ്യക്ഷത വഹിച്ചു.
ജിദ്ദ സെൻട്രൽ കമ്മറ്റി ആക്ടിങ് പ്രസിഡന്റ് ബാവ വേങ്ങര, സെൻട്രൽ കമ്മിറ്റി ബാരവാഹികളായ സാബിൽ മമ്പാട്, സിറാജ് കണ്ണവം എന്നിവരും ഏരിയ പ്രതിനിധികളായി നജ്മുദ്ധീൻ പൊന്മള, മുസ്തഫ കറുത്തേടത്ത്, ജുനൈദ് മേലാറ്റൂർ, ഷംസു ഡെൽമോന്റി, സുരേഷ് കൊല്ലം എന്നിവരും ആശസകൾ നേർന്നു സംസാരിച്ചു.
തുടർന്ന് നടന്ന എന്റർടൈൻമെന്റ് പരിപാടികൾക്ക് ജുനൈദ് മേലാറ്റൂര്‍, അഷ്‌റഫ് മോങ്ങം, സഗീറലി ടയോട്ട, മുസ്തഫ മണ്ണാർക്കാട് എന്നിവർ നേതൃത്വം നൽകി. ഷൂട്ട് ഔട്ട് മത്സരത്തില്‍ അജീഷ് വിന്നറും റണ്ണറപ്പ് ആയി ജാഫർ ചെലേമ്പ്രയും മൂന്നാം സ്ഥാനം മുസ്തഫ മണ്ണാർക്കാടും അർഹരായി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇശ്ഹാഖ് പൂണ്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, ഹുസൈൻ കളങ്കര, സുബൈർ വട്ടോളി, ശൗകത്, അഷ്‌റഫ് താഴെക്കോട് എന്നിവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫദീലഏരിയ കെഎംസിസി ജനറല്‍ സെക്രട്ടറി ഹമീദ് ചേലക്കുണ്ട് സ്വാഗതവും ട്രഷറർ ഗഫൂർ ചെലേബ്ര നന്ദിയും പറഞ്ഞു. ഇസ്മയില്‍ താനൂര്‍ ഖിറാഅത്ത് നടത്തി.