കണ്ണൂർ: പാണപ്പുഴയിൽ പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്ന രണ്ട് യുവാക്കളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മാതമംഗലം പാണപ്പുഴ സ്വദേശികളായ മുണ്ടപ്രം ഉറുമ്പിൽ യു. പ്രമോദ് (40), മുണ്ടപ്രം ചന്ദനംചേരി സി.ബിനീഷ് (37) എന്നിവരെയാണ് വനംവകുപ്പ് ഇന്നലെ പിടികൂടിയത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഒരു വീട്ടിൽ വച്ചാണ് ഇവർ പാമ്പിനെ കൊന്ന് കറിയാക്കിയത്.
പ്രതികളെ ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും. തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ പി.വി.സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യവിവരത്തെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.