കൈറോ: ഭർത്താവിനെയും ആദ്യ ഭാര്യയിലെ ആറ് കുട്ടികളെയും കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഈജിപ്തിലാണ് ദാരുണ സംഭവം നടന്നത്. ഈജിപ്തിലെ മിന്യ ഗവർണറേറ്റിലെ ഡയർ മവാസ് ജില്ലയിലാണ് ഡെൽഗ ഗ്രാമത്തെ പിടിച്ചുകുലുക്കിയ ദാരുണമായ കൊലപാതകം നടന്നത്.
ദാരുണ കൊലപാതകം നടത്തിയ കേസിൽ പ്രതിയായ സ്ത്രീ, ആദ്യ ഭാര്യയിലെ തന്റെ ഭർത്താവിനെയും ആറ് കുട്ടികളെയും കൊലപ്പെടുത്തിയതിന് പിന്നിലെ പുതിയൊരു കാരണവും പിന്നീട് വെളിപ്പെടുത്തി.
അന്വേഷണത്തിനിടെ, ഭർത്താവ് തന്നെ വിവാഹമോചനം ചെയ്യുമെന്ന ഭയത്താലാണ് താൻ കുറ്റകൃത്യം ചെയ്തതെന്ന് രണ്ടാമത്തെ ഭാര്യ സമ്മതിച്ചതായാണ് വിവരം.”അദ്ദേഹം എന്നെ വിവാഹമോചനം ചെയ്യുമെന്ന് ഞാൻ ഭയന്നതിനാലാണ് ഞാൻ ഇത് ചെയ്തത്” എന്ന് പറഞ്ഞു, “എന്റെ മാനസികാവസ്ഥ സാധാരണമായിരുന്നു” എന്ന് കെയ്‌റോ 24 റിപ്പോർട്ട് ചെയ്യുന്നു.
കുറ്റകൃത്യത്തിൽ രണ്ടാം ഭാര്യയുടെ പങ്കാളിത്തം അന്വേഷണത്തിൽ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം മുമ്പ് വെളിപ്പെടുത്തിയിരുന്നു. ആദ്യ ഭാര്യയുടെ അടുത്തേക്ക് മടങ്ങിയ ശേഷം കുടുംബത്തിനായി തയ്യാറാക്കിയ ബ്രെഡിൽ അവർ കീടനാശിനി ചേർത്തിരുന്നു. ഇത് ഭർത്താവിന്റെയും ആറ് കുട്ടികളുടെയും മരണത്തിൽ കലാശിച്ചു. ഇതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തു,