സഊദിയുടെ ഒരുഭാഗത്ത് കനത്ത മഴ; നിരവധി കാറുകൾ വെള്ളത്തിൽ മുങ്ങി | VIDEO

0
86

റിയാദ്: സഊദിയുടെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെ ഒരു ഭാഗത്ത് കനത്ത മഴ. കനത്ത മഴയെ തുടർന്ന് മഹായിൽ അസീറിൽ നിരവധി കാറുകൾ വെള്ളത്തിൽ മുങ്ങി. ഇതിന്റെ വീഡിയോ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയകളിൽ സ്വദേശികൾ ഉൾപ്പെടെ പലരും പങ്ക് വെച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രചരിക്കുന്ന വീഡിയോയിൽ മഴവെള്ളത്തിന്റെ അളവിൽ ഗണ്യമായ വർദ്ധനവ് കാണാനാകും. കനത്ത മഴയിൽ വെള്ളം കുത്തനെ ഉയർന്നതിനെ തുടർന്ന് കാറുകൾ വെള്ളത്തിൽ മുങ്ങാനും എല്ലാ വശങ്ങളിലും മഴവെള്ളം അടിഞ്ഞുകൂടാനും കാരണമായി.

മഹായിൽ അസീർ പ്രവിശ്യയിലും അനുബന്ധ കേന്ദ്രങ്ങളിലും കനത്ത മഴ പെയ്തതായും ഇത് നിരവധി സ്ഥലങ്ങളിൽ പേമാരി സൃഷ്ടിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാഹനങ്ങൾ വെള്ളത്തിൽ ഒലിച്ചു പോകുന്ന വീഡിയോ കാണാം 👇