സഊദി എന്റർടൈൻമെന്റ് അതോറിറ്റി തലവൻ ഉപദേഷ്ടാവ് തുർക്കി അൽ ഷെയ്കിന് കൊവിഡ്

0
87
  • ‘കഠിനം, ദൈവത്തിന് നന്ദി’ എന്ന് പറഞ്ഞു കൊണ്ടാണ് തുർക്കി അൽ-ഷെയ്ഖ് തനിക്ക് കൊവിഡ്-19 ബാധിച്ചതായി അറിയിച്ചത്

റിയാദ്: സഊദി എന്റർടൈൻമെന്റ് അതോറിറ്റി തലവൻ ഉപദേഷ്ടാവ് തുർക്കി അൽ ഷെയ്കിന് കോവിഡ് ബാധിച്ചു. അദ്ദേഹം തന്നെയാണ് തനിക്ക് കോവിഡ് ബാധിച്ചതായി വെളിപ്പെടുത്തിയത്. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി തലവനായ ഉപദേഷ്ടാവ് തുർക്കി അൽ-ഷെയ്ഖ്, സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ “എക്സ്” ലെ തന്റെ സ്വകാര്യ പേജിലാണ് “കൊറോണ” വൈറസ് ബാധിച്ചതായി അറിയിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തനിക്ക് ബാധിച്ച കൊറോണ വൈറസ് ബാധയെ കുറിച്ചുള്ള വിവരണങ്ങളും അൽ-ഷെയ്ഖ് പങ്ക് വെച്ചു.  അണുബാധ വളരെ ഗുരുതരമാണെന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. “നിർഭാഗ്യവശാൽ, എനിക്ക് കടുത്ത കൊറോണ വൈറസ് ബാധിച്ചിരിക്കുന്നു!!! ദൈവത്തിന് നന്ദി.” ഇങ്ങനെ ആണ് അദേഹത്തിന്റെ സന്ദേശം.

കൊവിഡ് ബാധിച്ച വാർത്ത പുറത്ത് വന്നതോടെ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായങ്ങൾ പങ്കുവച്ചു. അവരിൽ പലരും പൂർണ്ണ വിശ്രമം എടുക്കുവാനും ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകൾ കഴിക്കാനും പ്രേരിപ്പിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക