പല്ലുകൾ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് അടച്ച് വ്യാജ ദന്തഡോക്ടർ; വലഞ്ഞ് രോഗികൾ

0
43

മനോഹരമായ പുഞ്ചിരി നിങ്ങൾക്ക് ഞാൻ സമ്മാനിക്കുമെന്ന് ദന്തഡോക്ടറുടെ പരസ്യം. കേട്ടപാതി കേൾക്കാത്ത പാതി പല്ല് ശരിയാക്കാൻ ഓടിയെത്തിയവർക്കെല്ലാം കിട്ടിയതാവട്ടെ എട്ടിന്റെ പണിയും. രോഗികളുടെ പൊട്ടിയ പല്ലുകൾ സൂപ്പർ ഗ്ലൂ ഉപയോഗിച്ചാണ് ഈ ഡോക്ടർ അടച്ചിരുന്നത്. ഒടുവിൽ വ്യാജ ദന്തഡോക്ടർ പിടിയിലുമായി.

അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നാണ് 35 വയസ്സുള്ള എമിലി മാർട്ടിനെസ് എന്ന വ്യാജ ദന്ത ഡോക്ടർ അറസ്റ്റിലായതെന്ന്. എമിലി മാർട്ടിനെസിന്‍റെ ചികിത്സയ്ക്ക് പിന്നാലെ നിരവധി പേർക്ക് രോഗം മൂർച്ഛിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. എമിലി ഒരു രോഗിയുടെ പൊട്ടിയ പല്ലുകളിൽ കൃത്രിമ വെനീറുകൾ ഘടിപ്പിക്കാൻ സൂപ്പർ ഗ്ലൂ ഉപയോഗിച്ചെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്.

‘വെനീർ ടെക്നീഷ്യൻ’ എന്നായിരുന്നു എമിലി സ്വയം പരിചയപ്പെടുത്തിയിരുന്നത്. കുറഞ്ഞ നിരക്കിൽ ചികിത്സ ലഭിക്കുമെന്ന പരസ്യത്തിൽ വിശ്വസിച്ച് രോഗികൾ അവരുടെ യോഗ്യത നോക്കാതെ ചികിത്സയ്ക്കായി ക്ലിനിക്കിലെത്തി. എന്നാൽ, എമിലിയുടെ ചികിത്സ കഴിഞ്ഞതോടെ രോഗികളുടെ പല്ലുകളിൽ നിരന്തരം അണുബാധയും വേദനയും കൂടി. പലർക്കും മോണകൾ വീർത്തു. സഹിക്കാനാവാത്ത വേദനകളോടെ പലരും ലൈസൻസുള്ള ദന്തഡോക്ടർമാരെ സമീപിച്ചതോടെയാണ് തങ്ങൾ വഞ്ചിക്കപ്പെട്ട കാര്യം ഞെട്ടലോടെ തിരിച്ചറിഞ്ഞത്.