രണ്ടര വർഷമായി കേസിൽ; തൃശൂരിൽ ലുലു മാൾ വൈകുന്നതെന്ത്? വ്യക്തമാക്കി എം.എ. യൂസഫലി

0
92

തൃശൂരിൽ ലുലു മാൾ വരാൻ വൈകാൻ കാരണം ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലെന്ന് പ്രമുഖ വ്യവസായി എം.എ യൂസഫലി. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ടതായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയിലുള്ള ആൾ അനാവശ്യമായ കേസ് കൊടുത്തു. ഈ കേസ്ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ രാജ്യത്ത് ബിസിനസ് തുടങ്ങാൻ ഒരുപാട് പ്രതിസന്ധികളെ നേരിടണം.

തൃശൂരിൽ ലുലു മാൾ തുടങ്ങിയാൽ 3000 പേർക്കാണ് ജോലി കിട്ടുകയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. തൃശൂർ ചിയ്യാരത്ത് തൃശ്ശൂർ മാനേജ്മെന്റ് അസോസിയേഷന്റെ ആസ്ഥാനം മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു യൂസഫലി.