സംസ്ഥാനത്തെ കുറിച്ച് 5 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ല, വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

0
239

മുംബൈ: പാസ്സ്പോർട്ടിൽ സ്വന്തം അഡ്രസിൽ രേഖപ്പെടുത്തിയ സംസ്ഥാനത്തെ കുറിച്ച് 5 ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാൻ കഴിയാതെ കുടുങ്ങിയ യാത്രകാരൻ അറസ്റ്റിൽ. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാനത്തിൽ പോകാനെത്തിയ യാത്രക്കാരനെയാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ മഹാരാഷ്ട്രയെക്കുറിച്ച് ചോദ്യം ചെയ്തതിനെ തുടർന്ന് കുഴപ്പത്തിൽ അകപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ പാസ്‌പോർട്ടിൽ പറഞ്ഞിരിക്കുന്ന സംസ്ഥാനത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചപ്പോൾ അടിസ്ഥാന ചോദ്യങ്ങൾക്ക് പോലും ഉത്തരം നൽകാത്തതിനെ തുടർന്ന് സംശയം ബലപ്പടുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

കാം എയർ വിമാനം RQ-4402 ൽ കാബൂളിലേക്ക് പറക്കാൻ എത്തിയ യാത്രക്കാരൻ ബാഗേജ് പരിശോധിച്ച ശേഷം രേഖകൾ പരിശോധിക്കുന്നതിനായി ഇമിഗ്രേഷൻ ബ്യൂറോ കൗണ്ടറിലേക്ക് എത്തിയപ്പോഴാണ് സംഭവം. സംഭവത്തെ കുറിച്ച് ഒരു മുതിർന്ന വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥൻ പറയുന്നത് ഇപ്രകാരം. മുഹമ്മദ് റസൂൽ നജീബ് ഖാൻ എന്ന് രേഖപ്പെടുയത്തിയ യാത്രക്കാരന്റെ പോസ്സ്പോർട്ടിൽ, മഹാരാഷ്ട്രയിലെ നവി മുംബൈയിലെ വിലാസവും മുംബൈയിലെ ജന്മസ്ഥലമായി രേഖപ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാരനോടുള്ള പ്രാഥമിക സംസാരതിനിടെ തന്നെ ഇമിഗ്രേഷൻ ഓഫീസർക്ക് സംശയം തോന്നി. സംസാരരീതിയിൽ മുംബൈ സ്വാധീനമോ മറാത്തിയുടെ ഒരു അംശമോ ഉണ്ടായിരുന്നില്ലെന്നത് യാത്രക്കാരനെതിരെ കൂടുതൽ സംശയം ജനിപ്പിച്ചു. ഇതോടെയാണ്, മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ ഉദ്യോഗസ്ഥൻ അദ്ദേഹത്തോട് ചോദിച്ചത്. പക്ഷേ, യാത്രക്കാരന് ഒന്നിന് പോലും ഉത്തരം നൽകാൻ കഴിഞ്ഞില്ല. നിസാര ചോദ്യങ്ങൾക്ക് പോലും ഉത്തരം നൽകാൻ കഴിയാതെ വന്നതോടെ, കുഴപ്പമുണ്ടെന്ന് ബോധ്യപ്പെടുകയും കൂടുതൽ ചോദ്യം ചെയ്യലിനായി ഇമിഗ്രേഷൻ ജീവനക്കാർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ചോദ്യം ചെയ്യലിൽ, ഇദ്ദേഹം മഹാരാഷ്ട്രയിൽ നിന്നുള്ളയാളല്ല, മറിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ളയാളാണെന്ന് തെളിഞ്ഞു. മുംബൈ വിലാസം ഉപയോഗിച്ച് നിയമവിരുദ്ധമായി ഇന്ത്യൻ പാസ്‌പോർട്ട് നേടിയെന്ന കുറ്റവും ഇപ്പോൾ ഇദ്ദേഹത്തിനെതിരെ കണ്ടെത്തി. കണ്ടെത്തലിനെത്തുടർന്ന്, കൂടുതൽ അന്വേഷണത്തിനായി അദ്ദേഹത്തെ ഇമിഗ്രേഷൻ അധികൃതർ ഐജിഐ എയർപോർട്ട് പോലീസിന് കൈമാറി.