അമ്മയെ സ്ത്രീധനത്തിന്‍റെ പേരില്‍
കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെ റോഡിലേക്കെറിഞ്ഞ് ക്രൂരത. വെള്ളിയാഴ്ചയാണ് ഉത്തര്‍പ്രദേശിലെ ബഗ്പതില്‍ ഒന്നരമാസം പ്രായമുള്ള കുട്ടിയെ റോഡരികില്‍ കണ്ടെത്തിയത്. പൊടിയും മണ്ണും കൊണ്ട് മൂടിയിരുന്ന നിലയിലായിരുന്നു കുട്ടി. ഈയിടെ കുട്ടിയുടെ അമ്മയെ അമ്മയെ സ്ത്രീധനത്തിന്‍റെ പേരില്‍ നേരത്തെ ഭര്‍ത്താവ് കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ഛപ്രൗലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബദ്രഖ ഗ്രാമത്തിലാണ് സംഭവം. ഈയിടെ കൊല്ലപ്പെട്ട മോണിക്കയുടേതാണ് കുട്ടിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ കരയുന്ന കുട്ടിക്ക് സമീപം ഗ്രാമീണര്‍ കൂടി നില്‍ക്കുന്നുണ്ട്. കുഞ്ഞ് നിസ്സഹായനായി കിടക്കുമ്പോൾ സമീപത്തെ റോഡിലൂടെ ആളുകള്‍ യാത്ര ചെയ്യുന്നതും വിഡിയോയില്‍ കാണാം. കുറച്ച് മിനിറ്റുകൾക്ക് ശേഷമാണ് കുട്ടിയെ എടുക്കാൻ ഒരാൾ മുന്നോട്ട് വന്നത്.
സംശയാസ്പദമായ സാഹചര്യത്തിലാണ് മോണിക്കയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മോണിക്കയുടേത് കൊലപാതകമാണെന്ന് കണ്ടെത്തിയത്. വയറ്റില്‍ ചവിട്ടേറ്റത് മൂലമുള്ള പരിക്കായിരുന്നു മരണകാരണം. മോണിക്കയുടെ ഭര്‍ത്താവ് അശോകും സഹോദരനും സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ചിരുന്നതായും ഇതാണ് കൊലപതാകമെന്നും കുടുംബം ആരോപിച്ചു.
മോണിക്കയുടേത് രണ്ടാം വിവാഹമായിരുന്നുവെന്നും വിവാഹ ശേഷം അശോകും സഹോദരനും സ്ത്രീധനത്തിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തിയിരുന്നതായും സഹോദരന്‍ സുശീല്‍ കുമാര്‍ പറഞ്ഞു. മോണിക്കയുടെ സംസ്കാര ചടങ്ങിനെത്തിയ സമയത്ത് ഭര്‍തൃകുടുംബം ആക്രമിച്ചതായും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്‍റെ പരാതിയില്‍ കേസെടുത്ത പൊലീസ് അശോകിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.





