റിയാദിൽ ട്രൈലറുമായി പിക്കപ്പ് കൂട്ടിയിടിച്ച് അപകടം: മലയാളി ഉൾപ്പെടെ നാല് പേർ മരിച്ചു

0
324

റിയാദ്: റിയാദിൽ ട്രെയിലറുമായി പിക്കപ്പ് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പെടെ നാല് പേർ മരിച്ചതായി റിപ്പോർട്ട്. റിയാദിൽ നിന്ന് ഏകദേശം മൂന്നൂറ്‌ കിലോമീറ്റർ അകലെ ദിലമിലാണ് ദാരുണ അപകടം നടന്നത്. അപകടത്തിൽ മരിച്ച മലയാളിക്ക് പുറമെ മൂന്ന് പേർ സുഡാൻ പൗരന്മാർ ആണെന്നാണ് വിവരം.

മലപ്പുറം വണ്ടൂർ സ്വദേശിയാണ് മരണപ്പെട്ട മയാളിയെന്നാണ് ലഭ്യമായ വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. അപകടസ്ഥലത്ത് സാമൂഹ്യ പ്രവർത്തകർ എത്തിച്ചേർന്നു തുടർ നടപടികൾ കൈകൊള്ളുന്നുണ്ട്.

കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന വേളയിൽ മലയാളം പ്രസ്സ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക