കുട്ടികളുടെ ഫേവറേറ്റ് ഭക്ഷണമായ ഇൻഡോമിയും ജനപ്രിയ ലഘുഭക്ഷണവും കഴിച്ച് കുട്ടി മരിച്ചു. ഈജിപ്തിലാണ് ദാരുണ സംഭവം നടന്നത്. ഐൻ ഷംസ് ജില്ലയിലെ ഒരു വീട്ടിൽ 13 വയസ്സുള്ള ഒരു ആൺകുട്ടിയാണ് നൂഡിൽസും ക്രാക്കറും കഴിച്ച് മരിച്ചത്. സംഭവം ഈജിപ്തിൽ കോളിളക്കം സൃഷ്ടിച്ചു.
കുട്ടിയുടെ പിതാവിന്റെ വിവരണമനുസരിച്ച്, കുട്ടി കുറച്ച്, ഇൻഡോമി ഭക്ഷണം കഴിച്ചു, തുടർന്ന് കടുത്ത വയറുവേദന അനുഭവപ്പെട്ടു, തുടർന്ന് നില പെട്ടെന്ന് വഷളായി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു ഒന്നിലധികം ആശുപത്രികളിൽ അവനെ രക്ഷിക്കാൻ ശ്രമിച്ചിട്ടും, കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന് പിന്നാലെ സുരക്ഷാ വിഭാഗവും പബ്ലിക് പ്രോസിക്യൂഷൻ ഓഫീസും അന്വേഷണം ആരംഭിച്ചു. കുട്ടി കഴിച്ച ഭക്ഷണം പിടിച്ചെടുത്ത് പരിശോധന കൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് അയച്ചു.
ഈ സാധനങ്ങൾ വാങ്ങിയ കടകൾ അധികൃതർ അടച്ചു പൂട്ടി സീൽ വെച്ചു. മരണത്തിന്റെ കൃത്യമായ കാരണം നിർണ്ണയിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ പോസ്റ്റ്‌മോർട്ടത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുട്ടി ഒരു തരത്തിലുള്ള മയക്കുമരുന്നിന്റെയും സ്വാധീനത്തിലായിരുന്നില്ലെന്നും ഇൻഡോമിയും ക്രാക്കറുകളും കഴിച്ചതിന്റെ ഫലമായുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി മരണത്തിന് ബന്ധമുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.