ഖുൻഫുദ: സഊദിയിൽ ഒട്ടകകൂട്ടങ്ങൾക്ക് നേരെയുണ്ടായ ശക്തമായ ഇടിമിന്നലിൽ സഊദിയിൽ നിരവധി ഒട്ടകങ്ങൾക്ക് ദാരുണാന്ത്യം. അൽ ഖുൻഫുദയിലാണ് ഇടിമിന്നലേറ്റ് ഒരു കൂട്ടം ഒട്ടകങ്ങൾ ചത്തത്. തെക്കുകിഴക്കൻ അൽ ഖുൻഫുദയിൽ ശക്തമായ ഇടിമിന്നലിൽ നിരവധി ഒട്ടകങ്ങൾ ചത്തതായി കാണിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് അറബ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.
മഴയ്ക്കിടെ പ്രദേശത്ത് ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ഏകദേശം അഞ്ച് ഒട്ടകങ്ങൾ ചത്തതായി വീഡിയോകളിൽ കാണാം. ചില പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും, ശക്തമായ കാറ്റും, തിരശ്ചീന ദൃശ്യപരതയും കുറയുന്നതും, ഇടിമിന്നലും ഉണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഇന്നലെ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ദുരന്തം.