ദമാം: 35 വർഷമായി കൊല്ലപ്പണിക്കാരൻ ആയി ജോലി ചെയ്യുന്ന സഊദി പൗരൻ തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തി. കിഴക്കൻ സഊദിയിലെ ഖത്തീഫ് ഗവർണറേറ്റിലെ പൗരനായ അബ്ദുൽ അസിം അൽ ജൻബിയാണ്, 35 വർഷത്തിലേറെയായി താൻ പരിശീലിച്ചുവരുന്ന തന്റെ കൊല്ലപ്പണിയുടെ കഥ വിവരിക്കുന്നത്
സഊദി അൽ അറബിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ തൊഴിൽ കഥ അദ്ദേഹം വെളിപ്പെടുത്തുന്നത്. “എന്റെ പിതാവിൽ നിന്നും മുത്തച്ഛനിൽ നിന്നും എനിക്ക് കൊല്ലപ്പണി തൊഴിൽ പാരമ്പര്യമായി ലഭിച്ചു, അതിനോടുള്ള എന്റെ സ്നേഹമാണ് ഇന്നുവരെ അതിൽ ജോലി ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്.” അദ്ദേഹം പറഞ്ഞു.
സംസാരതിനിടെ ഈ തൊഴിലിന്റെ ബുദ്ധിമുട്ടും അദ്ദേഹം ചൂണ്ടിക്കാട്ടി, എല്ലാവർക്കും ഇതിന് കഴിയുകയില്ല. അതിൽ ജോലി ചെയ്യുന്നവർക്ക് മാത്രമേ ചൂട് കാരണം അത് സഹിക്കാനോ അതിൽ പ്രാവീണ്യം നേടാനോ കഴിയൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാർഷിക മേഖല കൂടിയായ ഖത്വീഫിൽ കാർഷിക യന്ത്രങ്ങൾ, കലപ്പകൾ, ആളുകൾക്ക് ആവശ്യമായ മറ്റ് ഉപകരണങ്ങൾ എന്നിവയാണ് ഇദ്ദേഹം പ്രധാനമായും നിർമ്മിക്കുന്നത്.
ഇരുമ്പുമായി ജോലി ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ്. ചുറ്റികയുടെയും തീയുടെയും ശബ്ദമില്ലാതെ എന്റെ ദിവസം പൂർണ്ണമാകില്ല. വീട്ടിൽ ഇരുന്നാലും എനിക്ക് മടുപ്പും മടിയും തോന്നുന്നു, ജോലിക്ക് തിരികെ പോയി ചുറ്റിക്കറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു,” അൽ-ജനാബി തുടർന്നു. വീഡിയോ കാണാം👇.