റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, ജപ്പാനിലും യുഎസിലും സൂനാമി മുന്നറിയിപ്പ്

0
200

മോസ്കോ: റഷ്യയിൽ വൻ ഭൂചലനം. 8 തീവ്രത രേഖപ്പെടുത്തി. ജപ്പാനിലും യുഎസിലും സൂനാമി മുന്നറിയിപ്പ് നൽകി. റഷ്യയുടെ കിഴക്കൻ തീരത്താണു ഭൂകമ്പമുണ്ടായത്. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാനിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ഭൂകമ്പമുണ്ടായത്. 

അലാസ്കയിലും ഹവായിയിലും യുഎസ് അധികൃതർ സൂനാമി മുന്നറിയിപ്പ് നൽകി. പസഫിക് സമുദ്രത്തിൽ ഒരു മീറ്റർ ഉയരത്തിൽ തിരമാലകളുണ്ടാകുമെന്ന് ജപ്പാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മാസം നിരവധി ചെറു ഭൂചലനങ്ങൾ റഷ്യയിലുണ്ടായി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.

ജൂലൈ 20നു റഷ്യയിൽ ഒരു മണിക്കൂറിനിടെ 5 ഭൂകമ്പമാണ് ഉണ്ടായത്. പസഫിക് സമുദ്രത്തിൽ പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്സ്കി നഗരത്തിന് അടുത്തായാണ് അന്ന് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുടർച്ചയായി ഭൂകമ്പം ഉണ്ടായതിനെ തുടർന്നു സൂനാമി മുന്നറിയിപ്പ് നൽകിയിരുന്നു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. 6.7 മുതൽ 7.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്.

7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായ മേഖലയ്ക്ക് 300 കിലോമീറ്റർ ചുറ്റളവിൽ സൂനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് ചിലയിടങ്ങളിൽ സൂനാമി മുന്നറിയിപ്പ് പിൻവലിച്ചിരുന്നു. 1900 മുതൽ 8.3 തീവ്രത രേഖപ്പെടുത്തിയ ഏഴു ഭൂകമ്പങ്ങൾ പ്രദേശത്തുണ്ടായിട്ടുണ്ട്. 1952ൽ 9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. അന്ന് ആളപായമുണ്ടായില്ല.
….