മരണത്തിലും നിരവധിപേര്‍ക്ക് പുതു ജീവന്‍ നല്‍കി കുഞ്ഞു ഓവിയ. അപകടത്തില്‍പ്പെട്ട് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ ഓവിയയുടെ മാതാപിതാക്കള്‍ അവയവദാനത്തിന് തയാറാകുകയായിരുന്നു. തമിഴ്നാട് കരൂര്‍ സ്വദേശിയാണ് ഓവിയ.
ഓവിയയെന്ന ഏഴുവയസുകാരിക്ക് മുന്‍പില്‍ മരണവും തോല്‍ക്കുകയാണ്. പലര്‍ക്കും പുതുജീവന്‍ നല്‍കിയാണ് ഓവിയ മടങ്ങിയത്. കരൂര്‍ സ്വദേശിയായ രവിയുടേയും സെല്‍വനായകിയുടേയും മകളാണ് ഓവിയ. കഴിഞ്ഞ 29ന് അമ്മാവനൊപ്പം ഇരുചക്രവാഹനത്തില്‍ പോകവെ അതില്‍ നിന്ന് വീണാണ് തലയ്ക്ക് പരക്കേറ്റത്. അടുത്തുള്ള ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ സേഷം കോയമ്പത്തൂരുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.. ഇതോടെ കുഞ്ഞിന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതിച്ചു. കണ്ണുകള്‍, ചെറുകുടല്‍, വന്‍ കുടല്‍, കരള്‍, വൃക്ക തുടങ്ങിയവയാണ് ദാനം ചെയ്തത്. സര്‍ക്കാറിന് വേണ്ടി അറവാക്കുറിച്ചി തഹസില്‍ദാര്‍ എന്‍ മഹേന്ദ്രന്‍ ഒവിയയുടെ വീട്ടില്‍ എത്തുകയും അന്തിമോപചാരം അര്‍പ്പിക്കുകയും ചെയ്തു.