റിയാദ്: അപകട സാധ്യത കണക്കിലെടുത്ത് 2,577 ഓളം ഹ്യുണ്ടായ് ടക്‌സൺ വാഹനങ്ങൾ സൗദിയിൽ തിരിച്ചുവിളിച്ചു. 2025 മോഡൽ വണ്ടിയുടെ ഇന്റീരിയർ വയറിങ്ങിലെ തകരാർ കാരണമാണ് തിരിച്ചു വിളിച്ചിരിക്കുന്നതെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. ആന്തരിക കാബിൻ വയറിങ്ങിലെ ഒരു തകരാർ ബ്രേക്ക് പെഡൽ അമർത്താതെ വാഹനം പൂർണ്ണമായും നിർത്താൻ (പാർക്ക്) കാരണമാകും, ഇത് അപകട സാധ്യത വർധിപ്പിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.
ഡിഫെക്റ്റീവ് പ്രോഡക്റ്റ്സ് റീകോൾ സെന്റർ വെബ്‌സൈറ്റ് (Recalls.sa) വഴി തങ്ങളുടെ വാഹന ഷാസി നമ്പർ തിരിച്ചുവിളിക്കൽ ക്യാംപയ്‌നിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മോഡൽ ഉപയോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു, കൂടാതെ ആവശ്യമായ അറ്റകുറ്റപ്പണികൾ സൗജന്യമായി നടത്താൻ കമ്പനിയുമായി ബന്ധപ്പെടാനും മന്ത്രാലയം ആവശ്യപ്പെട്ടു.