ഗ്രാന്റ് – റയാന്‍ കെ എം സി സി സൂപ്പര്‍ കപ്പ്: ഇന്ന്‌ 5 മത്സരങ്ങള്‍

റിയാദ്: ഗ്രാന്റ് – റയാൻ കെഎംസിസി സൂപ്പർ കപ്പിൽ ഇന്ന് അഞ്ച് മത്സരങ്ങൾ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ക്ലബ് മത്സരത്തിൽ ഗ്ലൗബ് ലൊജസ്റ്റിക്സ് റിയൽ കേരള, ഷിനു കാർ മൈന്റെനെൻസ്‌ സുലൈ എഫ്. സിയേയും, ഫ്രിസ്‌ ഫോം ഫോർടെക് ലാന്റൺ എഫ് സി, എസ്. ബി ഗ്രൂപ്പ് പ്രവാസി സോക്കർ സ്പോർട്ടിംഗുമായി മത്സരിക്കും.

കെഎംസിസി ജില്ലാ തല മത്സരത്തിൽ ഇന്ത്യൻ ബ്രീസ് റസ്റ്റോറന്റ് തൃശൂർ, പാരാജോൺ കോഴിക്കോടിനേയും, എറണാകുളം ജില്ല കെഎംസിസി ആലപ്പുഴ ജില്ല കെഎംസിസിയേയും, പാലക്കാട്‌ ജില്ല കെഎംസിസി സുൽഫെക്സ് കാസർക്കോടിനേയും നേരിടും.

ദിറാബിലെ ദുറത്ത് മലാബ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 12 മണിക്കാണ് അവസാനിക്കുക. രണ്ട് മാസക്കാലം നീണ്ടു നിൽക്കുന്ന ഫുട്ബോൾ ടൂർണമെന്റിന് കഴിഞ്ഞ ആഴ്ചയാണ് തുടക്കം കുറിച്ചത്. അയ്യായിരത്തോളം ആളുകൾക്ക് കളികാണാനുള്ള സൗകര്യം ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.