- 70% പ്രവാസികൾ, സ്വദേശികൾ വെറും 30% മാത്രം
കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ പകുതിയോടെ കുവൈത്തിൻ്റെ ജനസംഖ്യ 5 ദശലക്ഷം കവിഞ്ഞതായി കണക്കുകൾ. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് കണക്കുകൾ പുറത്ത് വിട്ടത്. 5.098 ദശലക്ഷമാണ് നിലവിലെ ജനസംഖ്യ.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇതിൽ വെറും 30% മാത്രമാണ് കുവൈത്ത് പൗരന്മാർ. ബാക്കി വരുന്ന 70% വും പ്രവാസികളാണ്. അതിൽ തന്നെ ഏറ്റവും കൂടുതൽ പ്രവാസികൾ ഇന്ത്യയിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതായത്, 1.036 ദശലക്ഷം പ്രവാസികളിൽ 29% വും ഇന്ത്യക്കാരാണ്.
തിങ്കളാഴ്ച പ്രസിദ്ധീകരിച്ച രാജ്യത്തെ ജനസംഖ്യയെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ആകെ ജനസംഖ്യയുടെ 30 ശതമാനം പൗരന്മാരാണ്, ഏറ്റവും കൂടുതൽ പ്രവാസികൾ ഇന്ത്യയിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതായത്, 1.036 ദശലക്ഷം പ്രവാസികളിൽ 29% വും ഇന്ത്യക്കാരാണ്.
ജനസംഖ്യയുടെ 17% ആളുകളും 15 വയസ്സിന് താഴെ പ്രായമുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. 80 ശതമാനം ആളുകൾ 15 നും 64 നും ഇടയിൽ പ്രായമുള്ളവരാണ്. 3% പേർ മാത്രമാണ് 65 വയസ്സിനു മുകളിലുള്ളവർ. ജനസംഖ്യയിൽ ഏറ്റവും കൂടുതൽ പുരുഷന്മാരാണ്. 61% അഥവാ 3.09 ദശലക്ഷം ആളുകളും പുരുഷന്മാരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
മൊത്തം 2.283 ദശലക്ഷം ആളുകളാണ് കുവൈത്തിൽ ജോലി ചെയ്യുന്നത്. ഇതിൽ 520,000 പേർ സർക്കാർ മേഖലയിലും 1.76 ദശലക്ഷം ആളുകൾ സ്വകാര്യമേഖലയിലും ജോലി ചെയ്യുന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക