- കഴിഞ്ഞ മാസം 14നാണു ലോകത്തെ ഏറ്റവും മോഡേൺ ഫൈറ്റർ ജെറ്റ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് വിമാനം തകരാർ മൂലം തിരുവനന്തപുരത്ത് ഇറക്കിയത്.
തിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ബ്രിട്ടിഷ് യുദ്ധവിമാനം തിരുവനന്തപുരത്തുനിന്നു പറന്നുയർന്നു. എഫ് 35 ബി യുദ്ധവിമാനം രാവിലെ 10.50നാണ് മടങ്ങിയത്. ഇന്ത്യ വിടുന്ന വിമാനം ഓസ്ട്രേലിയയിലേക്കാണു പറക്കുക.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ പരിഹരിക്കാൻ ഏതാനും ആഴ്ചകൾ മുൻപ് ബ്രിട്ടനിൽ നിന്നെത്തിയ 14 അംഗ വിദഗ്ധ സംഘത്തെ കൊണ്ടുപോകാൻ ബ്രിട്ടിഷ് സേനാ വിമാനം നാളെയെത്തും. അറ്റകുറ്റ പണികൾക്കായി നിർത്തിയിട്ടിരുന്ന എയർ ഇന്ത്യയുടെ ഹാങ്ങറിൽനിന്ന് ഇന്നലെ രാവിലെ പുറത്തിറക്കിയ വിമാനത്തിൽ ഇന്ധനം നിറച്ചിരുന്നു.
കഴിഞ്ഞ മാസം 14നാണു വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. അറബിക്കടലിലെ ബ്രിട്ടിഷ് വിമാനവാഹിനിക്കപ്പലിൽ നിന്നു പരിശീലനത്തിനായി പറന്നുയർന്ന വിമാനം ഇന്ധനം തീരാറായതോടെയാണ് അടിയന്തര ലാൻഡിങ് വേണ്ടിവന്നത്.
ബ്രിട്ടണിൻ്റെ അഭിമാനമായ എഫ് 35 ബി ക്ക് ഇവിടെ ആതിഥേയത്വം നൽകിയതിനു പുറമേ തൻ്റെ സുഹൃത്തു ക്കൾക്കും വേണ്ട എല്ലാ സൗകര്യമൊരുക്കിയതിന് ക്യാപ്ടർ മാർക്ക് നന്ദി പറഞ്ഞു രാവിലെ വിമാനത്തിൽ കയറുന്നതിന് മുൻപ് വിമാനത്തെ അറ്റകുറ്റ പണിക്കായി ഹാങ്ങറിൽ എത്തിച്ചിരുന്ന ബേർഡ് എന്ന കമ്പനിയുടെ ജിവനക്കാർക്കും ക്യാപ്ടൻ തൻ്റെ സല്യൂട്ട് നൽകി. ” ഇന്ത്യ നൽകിയ സേവനവും ആതിഥേയത്വവും മഹത്തരം” എന്നാണ് ക്യാപ്ടൻ പറഞ്ഞത് ‘
ജൂൺ 14 രാത്രി 9.30- ന് അറബിക്കടലിലെ സൈനിക അഭ്യാസത്തിനിടെ കടലിൽ നങ്കൂരമിട്ടിരുന്ന ബ്രിട്ടണിൻ്റെ വിമാനവാഹിനി കപ്പലായ എച്ച് എം എസ് എന്ന കപ്പലിൽ ഇറങ്ങാനായി ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് വിമാനത്തിന് ഇറങ്ങാനായിരുന്നില്ല. ഇതേ തുടർന്നാണ് വിമാനത്തെ തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിട്ടത്. വിമാനം 4000 കിലോ ഇന്ധനം നിറച്ച് പുറപ്പെടാൻ തയ്യാറപ്പോഴായിരുന്നു ഹൈഡ്രോളിക് സംവിധാനത്തിനും ഓക്സി ലയറി പവർ യൂണിറ്റിനും തകരാർ ഉള്ളതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കപ്പലിൽ നിന്ന് ഹെലികോപ്ടറിൽ വിദഗ്ധർ എത്തിയിരുന്നുവെങ്കിലും തകരാർ പരിഹരിക്കാൻകഴിഞ്ഞിരുന്നില്ല.
ഇതിനിടെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ സംഭവിച്ചു. ബ്രിട്ടനിൽനിന്നുള്ള വിദഗ്ധ സംഘമെത്തുന്നതു വരെ വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്താണു വിമാനം നിർത്തിയിട്ടത്.
ഈമാസം 6ന് തിരുവനന്തപുരത്തെത്തിയ സംഘം വിമാനത്തെ ഹാങ്ങറിലേക്കു മാറ്റി. വിമാനത്താവളത്തിൽ യുദ്ധവിമാനം നിർത്തിയിട്ടതിന്റെ പാർക്കിങ് ഫീസ് വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിക്കു ബ്രിട്ടിഷ് സേന നൽകേണ്ടി വരും. ഹാങ്ങർ ഉപയോഗിച്ചതിന്റെ വാടക എയർ ഇന്ത്യയ്ക്കും നൽകും.
തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത് ദിവസങ്ങളും ആഴ്ചകളും പിന്നിട്ടിട്ടും തിരികെ കൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെ വിമാനത്തിന്റെ ചിത്രം ഉള്‍പ്പെടുത്തി കേരള ടൂറിസം പങ്കുവെച്ച ‘എനിക്ക് മടങ്ങേണ്ടാ’ എന്ന പോസ്റ്റ് ജനശ്രദ്ധപിടിച്ചു പറ്റിയിരുന്നു. കേരളത്തിന് അഞ്ച് സ്റ്റാര്‍ റേറ്റിങ് നല്‍കിയ റിവ്യുവില്‍ ‘തീര്‍ച്ചയായും ശുപാര്‍ശ ചെയ്യുന്നു’ എന്നും പറയുന്നുണ്ട്. പച്ചപ്പ് പശ്ചാത്തലമാക്കി റണ്‍വേയില്‍ നില്‍ക്കുന്ന എഫ് 35 ബി യുടെ ചിത്രമായിരുന്നു ഉപയോഗിച്ചത്. പിന്നാലെ സമാന രീതിയില്‍എഫ് 35 ബി വിമാനത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ളപല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക