- സുജൂദിൽ നിന്ന് എഴുന്നേറ്റ ഉടൻ വിശ്വാസിയെ ഒരാൾ പലതവണ കത്തി കൊണ്ട് കുത്തുകയായിരുന്നു
പള്ളിയിൽ ജമാഅത് നിസ്കാരതിനിടെ ഒരാളെ ആക്രമി കുത്തിമലർത്തി ആക്രമി. തുർക്കിയിലെ സെൻട്രൽ അനറ്റോലിയയിലെ കെയ്‌സേരി നഗരത്തിലെ ഒരു പള്ളിക്കുള്ളിലാണ് അതി ദാരുണ സംഭവം ഉണ്ടായത്. നിസ്കാരതിനിടെ സുജൂദിൽ നിന്ന് എഴുന്നേറ്റ ഉടൻ വിശ്വാസിയെ ഒരാൾ പലതവണ കത്തി കൊണ്ട് കുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
നിരീക്ഷണ ദൃശ്യങ്ങൾ പ്രകാരം, അക്രമി പ്രാർത്ഥനയ്ക്കിടെ പള്ളിയിൽ പ്രവേശിച്ച് ഒരു വിശ്വാസിയെ തുരു തുരാ ആവർത്തിച്ച് കുത്തി, സുജൂദിൽ പോയ നിമിഷം പുറകിൽ എത്തിയ ആക്രമി അദ്ദേഹം സുജൂദിൽ നിന്ന് ഉയരുന്നത് വരെ കാത്തിരുന്നു. സുജൂദിൽ നിന്ന് എഴുന്നേറ്റ ഉടൻ പിറകിൽ നിന്ന് ആക്രമി അദ്ദേഹത്തെ തുരു തുരാ കുത്തുകയായിരുന്നു. ഇതോടെ, ആരാധകർ സ്തബ്ധരായി.
എഴുന്നേറ്റ് ഓടിയ വിശ്വാസികൾ ആക്രമിയെ തടയാൻ ശ്രമിച്ചെങ്കിലും അക്രമി ആക്രമണം തുടർന്നു. ഇതിനിടെ കുത്തേറ്റ വിശ്വാസി നിലത്തു വീണിരുന്നു. അൽപ സമയത്തിന് ശേഷം അദ്ദേഹം എഴുന്നേറ്റെങ്കിലും ആക്രമി വീണ്ടും കുതിച്ചെത്തി ക്രൂരമായി വീണ്ടും കുത്തി. ഇതിനിടെ മറ്റുള്ളവർ ആക്രമിയെ കീഴ്പെപടുത്തി പിടിച്ചു വെച്ചു.
തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, സുരക്ഷാ സേനയ്ക്ക് അക്രമിയെ കീഴ്പ്പെടുത്താനും സംഭവസ്ഥലത്ത് വെച്ച് തന്നെ കസ്റ്റഡിയിലെടുക്കാനും കഴിഞ്ഞു. പരിക്കേറ്റയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന്റെ കാരണം കണ്ടെത്താൻ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്, അതേസമയം പള്ളിയിൽ സ്ഥിരമായി നിസ്കാരങ്ങൾക്കായി പോകുന്നവരെയും പ്രദേശവാസികളെയും ഇത് ഭീതിയിലാക്കി. ഭീതിപ്പെടുത്തുന്ന വീഡിയോ 👇
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
