യുദ്ധം അവസാനിപ്പിക്കാൻ 3 നിബന്ധനയുമായി ഇറാൻ; എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം

ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ 3 നിബന്ധനകളുമായി ഇറാൻ‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഇറാന്റെ പരമാധികാരം അംഗീകരിക്കണം. നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണം. ഭാവിയിൽ സംഘർഷങ്ങളുണ്ടാകാതിരിക്കാൻ‍ രാജ്യാന്തരതലത്തിലെ ഉറപ്പ്.

ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങൾ നിർത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കി. ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, ജോർദാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന എല്ലാ ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.