- വീടൊഴിയാൻ ഇനി ഒരു വർഷത്തെ സാവകാശം
- 365 ദിവസത്തേക്ക് വീട് വീണ്ടും വാടകയ്ക്ക് നൽകാൻ ഉടമയ്ക്ക് അവകാശമുണ്ടായിരിക്കില്ല
റിയാദ്: താമസസ്ഥലങ്ങൾ ഉടമയുടെ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടി വാടകക്കാരെ ഒഴിപ്പിക്കുകയാണെങ്കിൽ ഒരു വർഷത്തെ (365 ദിവസം) മുൻകൂർ നോട്ടീ സ്നൽകണമെന്ന കർശന നിർദേശവുമായി ഇജാർ പ്ലാറ്റ്ഫോം. റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയുടെ നിർദേശപ്രകാരം, ഇത്തരത്തിൽ ഒഴിപ്പിക്കുന്ന വീടുകൾ അടുത്ത ഒരു വർഷത്തേക്ക് മറ്റാർക്കും വാടകയ്ക്ക് നൽകരുതെന്നും വ്യവസ്ഥയുണ്ട്.
പുതിയ നിർദേശങ്ങൾ
- നിലവിലെ വാടക കരാർ അവസാനിക്കാൻ ഒരു വർഷത്തിൽ താഴെ മാത്രമേകാലാവധിയുള്ളു എങ്കിൽ, നോട്ടീസ് നൽകിയ തീയതി മുതൽ 365 ദിവസം പൂർത്തിയാക്കാൻ അനുവദിക്കുന്ന തരത്തിൽ കരാർ കാലാവധി സ്വയമേവ നീട്ടപ്പെടും.
- ഉടമയുടെ ആവശ്യത്തിനായി വാടകക്കാരൻ വീട് ഒഴിഞ്ഞു കഴിഞ്ഞാൽ, അടുത്ത 365 ദിവസത്തേക്ക് ആ വീട് വീണ്ടും വാടകയ്ക്ക് നൽകാൻ ഉടമയ്ക്ക് അവകാശമുണ്ടായിരിക്കില്ല. സഊദി വാടക താമസക്കാർക്ക് ആശ്വാസമാ ണ് ഈ പുതിയ നിബന്ധ നകൾ. മറ്റൊരു താമസസ്ഥ ലം കണ്ടെത്താൻ ആവശ്യ മായ സമയം നൽകുകയാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി സി.ഇ.ഒ അബ്ദുല്ല അൽ ഹമ്മാദ് നേരത്തെ അംഗീകരിച്ച പരിഷ്കാരത്തിന്റെ ഭാഗമായാണ് ഈ പുതിയ നിബ ന്ധനകൾ.
