20 വർഷമായി കോമയിൽ കഴിഞ്ഞിരുന്ന സഊദി രാജകുമാരൻ അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ അന്തരിച്ചു

0
361

റിയാദ്: “ഉറങ്ങുന്ന രാജകുമാരൻ” എന്നറിയപ്പെടുന്ന പ്രിൻസ് അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ അൽ സഊദ് അന്തരിച്ചു. ഗുരുതരമായ വാഹന അപകടത്തെ തുടർന്ന് 20 വർഷമായി കോമയിൽ ചികിത്സയിലായിരുന്നു സഊദി രാജകുമാരൻ അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

2005-ൽ ഒരു വാഹനാപകടത്തെത്തുടർന്ന് ഗുരുതരമായി കോമയിൽ കഴിഞ്ഞ രാജകുമാരൻ ഏകദേശം 20വർഷത്തോളം കോമയിൽ കഴിഞ്ഞതിന് ശേഷമാണ് മരണം പുൽകിയത്. 36 വയസായിരുന്നു. സൗദി അറേബ്യയുടെ ഉറങ്ങുന്ന രാജകുമാരന്‍ എന്നാണ് ലോക മാധ്യമങ്ങള്‍ അല്‍വലീദ് രാജകുമാരനെ വിശേഷിപ്പിച്ചിരുന്നത്.

അദ്ദേഹത്തിന്റെ പിതാവ് പ്രിൻസ് ഖാലിദ് ബിൻ തലാൽ വർഷങ്ങളോളം അദ്ദേഹത്തിന്റെ വൈദ്യചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചതിനാൽ പൊതുജനങ്ങളും മാധ്യമങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു.

ശതകോടീശ്വരന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ മകനായ അല്‍വലീദ് രാജകുമാരന്റെ ജീവന്‍ റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ ലൈഫ് സപ്പോര്‍ട്ടിലാണ് നിലനിര്‍ത്തിയിരുന്നത്. 2005 ല്‍ ബ്രിട്ടനിലെ സൈനിക കോളേജില്‍ പഠിക്കുമ്പോള്‍ ഉണ്ടായ കാര്‍ അപകടത്തില്‍ തലച്ചോറിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് അബോധാവസ്ഥയിലായത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക