റിയാദ്: മാതാവും കുട്ടികളും ഉൾപ്പെടെ നാല് പേരെ ഉറക്കത്തിനിടെ മൃഗീയമായി കൊലപ്പെടുത്തി; കൊലയാളിയായ സഊദി പൗരന്റെ വധശിക്ഷ നടപ്പാക്കി. സഊദി പൗരനായ മുഹമ്മദ് ബിൻ ഹമീദ് ബിൻ ഹമീദ് അൽ ലാഹിബി അൽ ഹർബി എന്ന പൗരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. ഉറങ്ങിക്കിടക്കുമ്പോൾ കുടുംബത്തിലെ നാല് പേരെ അതായത് അദ്ദേഹത്തിന്റെ ഉമ്മ, സഹോദരി, രണ്ട് കുട്ടികൾ എന്നിവരെയാണ് അദ്ദേഹം പിന്തുണയ്ക്കുന്ന തീവ്രവാദ സംഘടനയുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊന്നത്.
സംഭവത്തിന് പിന്നാലെ കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ സുരക്ഷാ അധികാരികൾക്ക് കഴിഞ്ഞു. അന്വേഷണത്തിന്റെ ഫലമായി ഈ കുറ്റകൃത്യങ്ങൾ ചെയ്തതായി തെളിയിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തെ ബന്ധപ്പെട്ട കോടതിയിലേക്ക് തെളിവുകൾ സഹിതം കൈമാറി. അദ്ദേഹത്തിൽ സുരക്ഷിതമായിരിക്കേണ്ടവർ കൊലക്കത്തിക്ക് ഇരയാകുന്നത് വഞ്ചനാപരമായ കടും കൊലപാതകം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.
നിരപരാധികളെ ആക്രമിക്കുകയോ, രക്തം ചിന്തുകയോ, ജീവിക്കാനും സുരക്ഷിതത്വത്തിനുമുള്ള അവകാശം ലംഘിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും എതിരെ സുരക്ഷ നിലനിർത്തുന്നതിനും, നീതി കൈവരിക്കുന്നതിനും, ഇസ്ലാമിക ശരീഅത്ത് നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനുമുള്ള സഊദി അറേബ്യൻ സർക്കാരിന്റെ പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കുറ്റകൃത്യങ്ങൾ ചെയ്യാൻ ധൈര്യപ്പെടുന്ന ഏതൊരാൾക്കും ശക്തമായ മുന്നറിയിപ്പാണ് ആഭ്യന്തര മന്ത്രാലയം നൽകുന്നത്