സഊദി പ്രവാസികൾക്ക് ആശ്വാസം; വിസിറ്റ് വിസ ഓൺലൈൻ വഴി പുതുക്കാം, സേവനം വീണ്ടും ലഭ്യമായി

0
307
  • നേരത്തെ മൾട്ടിപ്പിൾ റീ എൻട്ര വിസ ഉള്ളവർക്ക് ഇന്ന് മുതൽ ഓൺലൈൻ വഴി വിസ പുതുക്കാനുള്ള സൗകര്യം വെബ്സൈറ്റിൽ ലഭ്യമായി.

റിയാദ്: സഊദി അറേബ്യയിൽ മൾട്ടി വിസിറ്റ് വിസ ഓൺലൈനായി പുതുക്കുന്ന സംവിധാനം വീണ്ടും നിലവിൽ വന്നു. ഏറെക്കാലമായി  ലഭ്യമല്ലാതിരുന്ന ഈ സേവനം നിർത്തി വെച്ചിരുന്നു. ഇന്ന് രാവിലെ മുതൽ വീണ്ടും ഓൺലൈൻ വഴി പുതുക്കാനുള്ള ഓപ്ഷൻ വീണ്ടും നിലവിൽ വന്നത്. നേരത്തെ മൾട്ടിപ്പിൾ റീ എൻട്ര വിസ ഉള്ളവർക്ക് ഇന്ന് മുതൽ ഓൺലൈൻ വഴി വിസ പുതുക്കാനുള്ള സൗകര്യം വെബ്സൈറ്റിൽ ലഭ്യമായി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസ ഓൺലൈൻ വഴി പുതുക്കാൻ സാധിക്കാത്തതിനാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി മൾട്ടി വിസ പുതുക്കേണ്ടവർ മറ്റു രാജ്യങ്ങളിൽ പോയാണ് വിസ പുതുക്കി തിരിച്ചുവന്നിരുന്നത്. ജോർദാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രവാസികൾ വിസ പുതുക്കാനായി കൂടുതലും യാത്ര ചെയ്തിരുന്നത്.

പുതിയ സംവിധാനത്തോടെ ഓൺലൈൻ വഴി തന്നെ ഇനി മൾട്ടി വിസ പുതുക്കാൻ സാധിക്കും. ആയിരക്കണക്കിന് പ്രവാസികൾക്കും പ്രവാസി കുടുംബങ്ങൾക്കും ആശ്വാസമാകുന്നതാണ് ഓൺലൈൻ വഴിയുള്ള പുതുക്കൽ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക