തിരിച്ചടിയുണ്ടാകില്ല; സമാധാനത്തിന് ആഹ്വാനം ചെയ്ത് ട്രംപ്, ഇറാന് അഭിനന്ദനം

0
140

വാഷിങ്ടൺ: ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാൻ മിസൈൽ ആക്രമണം ദുർബലമാണെന്നും, ഇതിന് അമേരിക്ക തിരിച്ചടിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ആക്രമണത്തിൽ അമേരിക്കക്കാർക്കാർക്കും പരിക്കേൽക്കുകയോ കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും ട്രംപ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പതിനാല് മിസൈലുകളാണ് ഇറാൻ തൊടുത്തത് അതിൽ 13 എണ്ണം തകർത്തതായും ഒരെണ്ണം ഭീഷണിയില്ലാത്ത ദിശയിലേക്ക് നീങ്ങിയതായും ട്രംപ് വിശദീകരിച്ചു.

“അമേരിക്കക്കാർക്കാർക്കും പരിക്കേറ്റില്ലെന്നും, കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചില്ലെന്നും സന്തോഷത്തോടെ അറിയിക്കുന്നു. ഏറ്റവും പ്രധാനമായി, ഇനി വെറുപ്പുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു,” ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

ഇറാൻ മുൻകൂട്ടി വിവരങ്ങൾ നൽകിയതുകൊണ്ട് ആരുടെയും ജീവൻ നഷ്ടപ്പെടുകയോ ആർക്കും പരിക്കേൽക്കുകയോ ചെയ്തില്ലെന്നും അതിന് ഇറാനോട് നന്ദി ഉണ്ടെന്നും ട്രംപ് ഇറാനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.

മുൻകൂട്ടി വിവരം നൽകിയതിന് ഇറാനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഇത് ആരുടെയും ജീവൻ നഷ്ടപ്പെടാതെയും ആർക്കും പരിക്കേൽക്കാതെയും സംഭവം അവസാനിക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തെ ഫലപ്രദമായി നേരിട്ട ഖത്തറിന്റെ സഹായത്തിന് ഖത്തർ അമീറിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. മേഖലയിൽ ഇറാൻ സമാധാനത്തിലേക്കും ഐക്യത്തിലേക്കും നീങ്ങാൻ സാധ്യതയുണ്ടെന്നും, ഇസ്രായേലിനെയും അങ്ങനെ ചെയ്യാൻ താൻ ഉത്സാഹത്തോടെ പ്രോത്സാഹിപ്പിക്കുമെന്നും ട്രംപ് പ്രസ്താവിച്ചു.

ട്രംപിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം 

“ആണവ കേന്ദ്രങ്ങൾ അമേരിക്ക ഇല്ലാതാക്കിയതിനോട് ഇറാന്റെ തിരിച്ചടി വളരെ ദുർബലമാണ്. ആക്രമണം ഞങ്ങൾ പ്രതീക്ഷിച്ചതും വളരെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്തു. 14 മിസൈലുകൾ വിക്ഷേപിച്ചു – 13 എണ്ണം വെടിവച്ചു തകർത്തു, 1 എണ്ണം “ഞങ്ങൾ വെറുതെ വിട്ടു”, കാരണം അത് ഭീഷണിയില്ലാത്ത ദിശയിലേക്കാണ് നീങ്ങിയത്. ഒരു അമേരിക്കക്കാരനും പരിക്കേറ്റിട്ടില്ലെന്നും, കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഏറ്റവും പ്രധാനമായി, ഇനി ഒരു വിദ്വേഷവും ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കാം. ഞങ്ങൾക്ക് നേരത്തെ അറിയിപ്പ് നൽകിയതിന് ഇറാനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഇത് ഒരു ജീവൻ പോലും നഷ്ടപ്പെടാതിരിക്കാനും ആർക്കും പരിക്കേൽക്കാതിരിക്കാനും  സാധ്യമാക്കി. ഒരുപക്ഷേ ഇറാന് ഇപ്പോൾ മേഖലയിൽ സമാധാനത്തിലേക്കും ഐക്യത്തിലേക്കും മുന്നേറാൻ കഴിയും, ഇസ്രാഈലിനെയും അത് ചെയ്യാൻ ഞാൻ ആവേശത്തോടെ പ്രോത്സാഹിപ്പിക്കും. ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധിച്ചതിന് നന്ദി!”  “മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനായി ഖത്തർ അമീർ ചെയ്ത എല്ലാത്തിനും ഞാൻ നന്ദി പറയുന്നു. ഖത്തറിലെ അമേരിക്കൻ ബേസിൽ ഇന്ന് നടന്ന ആക്രമണത്തെക്കുറിച്ച്, ഒരു അമേരിക്കക്കാരനും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, വളരെ പ്രധാനമായി, ഒരു ഖത്തരി പൗരനും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധ ചെലുത്തിയതിന് നന്ദി!” ട്രംപ് പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക