വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്, അബുദാബി, ദുബൈ വിമാനത്താവളങ്ങളുടെ പ്രവർത്തനം പൂർവസ്ഥിതിയിലേക്ക്, കുവൈത്തും ബഹ്റൈനും വ്യോമപാത തുറന്നു; ഗൾഫ് വ്യോമ മേഖലയിൽ തിരക്കേറുന്നു

0
135

ദുബൈ: മേലയിലെ സംഘർഷത്തിന്റെ പശ്ചാതലത്തിൽ താൽക്കാലികമായി അടച്ചിട്ടിരുന്ന വ്യോമപാതകൾ തുറന്ന് ഗൾഫ് രാജ്യങ്ങൾ. ദുബായ്ക്ക് പിന്നാലെ വ്യോമ പാത അടച്ചിട്ട തീരുമാനം റദ്ദ് ചെയ്ത് കുവൈതും ബഹ്‌റൈനും തീരുമാനം കൈകൊണ്ടു. ഇതോടെ ഗൾഫ് മേഖലയിലെ വ്യോമ ഗതാഗതം സാധാരണ നിലയിലേക്ക് ആയിത്തുടങ്ങി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

എങ്കിലും പൂർണ്ണ തോതിലേക്ക് എത്താൻ മണിക്കൂറുകൾ എടുക്കും. ദുബായ് വിമാനത്താവളത്തിൽനിന്ന് ഇന്ത്യയിലേക്ക് അടക്കം സർവീസ് പുനരാരംഭിച്ചു. അബുദാബി വിമാനത്താവളത്തിലും സർവീസ് തുടങ്ങി. ഏഷ്യയിലേക്കുള്ള വ്യോമപാതയാണ് തുടക്കത്തിൽ തുറന്നത്. അബുദാബി- മുംബൈ ഇൻഡിഗോ സർവീസ് തുടങ്ങി. ഉടൻ മറ്റ് വിമാനങ്ങളും സർവീസ് തുടങ്ങും. കേരളത്തിൽ നിന്ന് നേരത്തെ റദ്ദാക്കിയ വിമാനങ്ങൾ സർവ്വീസുകൾ ആരംഭിച്ചിട്ടുണ്ട്. റാസൽ ഖൈമ-കൊച്ചി വിമാനം പറന്നുയർന്നു.

അബുദാബി എയർപോർട്ടിൽ നിന്നും ബോംബെയിലേക്കും, ദുബൈ എയർപോർട്ടിൽ നിന്നും ഹൈദരാബാദ്ലേക്കുമുള്ള വിമാനങ്ങൾ അൽപ്പസമയം മുൻപ് ടേക്ക്ഓഫ് ചെയ്തിട്ടുണ്ട്.

മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഖത്തർ വ്യോമപാത അടച്ചിട്ടത്. പിന്നാലെ ബഹ്റൈന്‍, യു.എ.ഇ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളും മുന്‍കരുതല്‍ നടപടിയായി രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ വ്യോമഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി പ്രഖ്യാപിക്കുയായിരുന്നു.

അതേസമയം, യാത്രക്കാർ യാത്രക്ക് മുമ്പ് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് വിമാന സർവ്വീസ്, സമയം എന്നിവ ഉറപ്പ് വരുത്തണമെന്ന നിർദേശമുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക