പ്രവാസികളേ ആശങ്കപ്പെടാതിരിക്കാം, ചില കാര്യങ്ങൾ ശ്രദ്ധിക്കാം

0
113

മേഖലയെ സംഘര്‍ഷ മുനമ്പിലേക്ക് തള്ളിയിട്ടു അമേരിക്ക കൂടി ഇറാനെതിരെ തിരിഞ്ഞതോടെ ഗൾഫ് മേഖലയിലും യുദ്ധഭീതി ഉയർന്നതോടെ പ്രവാസികൾ ആശങ്കയിൽ ആണെങ്കിലും, നിലവിൽ ഗൾഫ് മേഖല ഒന്നാകെ യുദ്ധത്തിലേക്ക് പോകുമെന്ന ഭീഷണിയില്ല. നിലവിൽ ഭീതി കൂടാതെ കാര്യങ്ങളെ നിരീക്ഷിക്കുകയാണ് വേണ്ടത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇതിനകം തന്നെ ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ രാജ്യത്ത് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ പ്രവാസികൾ കൂടുതൽ ആശങ്കയലായിട്ടുണ്ട്. ആളുകള്‍ ജാഗ്രതയോടെയിരിക്കണമെന്ന വിവിധ അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയത് ഗള്‍ഫില്‍ പ്രവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കുമെന്ന വസ്തുതയാണ്. എന്നാൽ, ഈ സമയത്ത് ആശങ്കകൾ അധികമാക്കാതെ ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാൻ ശ്രദ്ധിക്കണം.

നിലവിൽ ഒരു തരത്തിലുമുള്ള യുദ്ധഭീതിയിയും ഇല്ലെന്നാണ് റിപ്പോർട്ടുകൾ. മേഖല ഒന്നടങ്കം സംഘർഷത്തിലേക്ക് പോകുന്ന സഹചര്യം നിലവിലില്ല. സുരക്ഷയുടെ ഭാഗമായാണ് ഖത്തറിന് പുറമെ യു.എ.ഇയും ബഹ്റൈനും വ്യോമപാത അടച്ചിട്ടുള്ളത്. അടിയന്തര സഹചര്യങ്ങളിൽ ചെയ്യുന്ന കാര്യമാണിത്. ഇവ വൈകാതെ തുറക്കും. യാത്രകൾക്ക് തടസമുണ്ടാകില്ല.

പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • സമൂഹ മാധ്യമങ്ങളിൽ കൂടിയോ മറ്റോ ഔദ്യോഗികമല്ലാത്ത ഒരു വിവരവും കൈമാറരുത്.
  • വീഡിയോകൾ ഷെയർ ചെയ്യപ്പെടുമ്പോൾ വരെ പ്രത്യേകം ശ്രദ്ധിക്കണം.
  • രാജ്യ സുരക്ഷക്ക് വിഘാതമാകുന്ന തരത്തിലുള്ള ഒരു കാര്യങ്ങളും ഷെയർ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • എല്ലാ തരത്തിലുള്ള വിവര കൈമാറ്റവും നിരീക്ഷണത്തിലായിരിക്കുമെന്നത് പ്രത്യേകം ശ്രദ്ധിക്കുക.

സംഘർഷം നീണ്ടു പോയാൽ ഗൾഫ് മേഖലയെ ആശ്രയിക്കുന്ന ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെയും ഇത് സാരമായി ബാധിക്കുമെന്നതിൽ സംശയമില്ല. സംഘർഷം രൂക്ഷമായാൽ മലയാളികളെ കാര്യമായി ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക