കേരളത്തിൽ നിന്നുള്ള ഗൾഫിലേക്കുള്ള വിമാനങ്ങൾ തിരിച്ചു വിളിച്ചു; ഗൾഫ് മേഖല വിമാന ശൂന്യമാകുന്നു

0
122

കൊച്ചി: ഇറാൻ-ഇസ്റാഈൽ സംഘർഷം രൂക്ഷമാകുന്നതിനിടെ വിവിധ ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ അന്താരാഷ്ട്ര വ്യോമ പാതകൾ അടച്ചതോടെ കേരളത്തിൽ നിന്നുള്ള ഗൾഫ് വിമാന സർവ്വീസുകൾ താത്കാലികമായി നിർത്തിവെച്ചു. വിവിധ ഗൾഫ് രാജ്യങ്ങൾ വ്യോമ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. ഗൾഫിലെ വിവിധ അമേരിക്കൻ ബേസുകൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിവിധ രാജ്യങ്ങൾ തങ്ങളുടെ വ്യോമ പാതകൾ അടച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.45ഓടെയാണ് വ്യോമ പാത താൽകാലികമായി അടച്ചതായി ഖത്തർ വിദേശകാര്യമന്ത്രാലയം ‘എക്സ്’ പ്ലാറ്റ്ഫോം വഴി അറിയിച്ചത്. പിന്നാലെ ബഹറിനും തങ്ങളുടെ വ്യോമ പാതകൾ അടച്ചതായി പ്രഖ്യാപിച്ചു. യു എ ഇ വ്യോമ പാതയിൽ നിയന്ത്രണം കൊണ്ട് വന്നതായി ഫ്ലൈറ്റ് റഡാർ റിപ്പോർട്ട് ചെയ്തു. നിലവിൽ ഗൾഫ് എയർ സ്‌പേസിൽ വിമാനങ്ങൾ നേരിയ എണ്ണം മാത്രമേ ഉള്ളൂ.

മുഴുവൻ ഗൾഫ് വിമാനത്താളവളത്തിലേക്കുള്ള മുഴുവൻ വിമാന സർവീസുകളെയും, ഗൾഫ് വ്യോമപരിതി ഉപയോഗപ്പെടുത്തുന്ന മറ്റു വിമാനങ്ങളെയും ഇത് ബാധിക്കും. നിലവിൽ ഗൾഫിലെ വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ട വിമാനങ്ങൾ മറ്റു വിമാനതാവളങ്ങളിലേക്ക് വഴി തിരിച്ചു വിടാൻ നിർദേശം നൽകിയതായും എയർലൈൻ അധികൃതർ അറിയിച്ചു.

കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള ഗൾഫ് സർവ്വീസുകൾ നിർത്തിവെച്ചിട്ടുണ്ട്. പലയിടത്തും വിമാനങ്ങൾ തിരിച്ചു പറക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കരിപ്പൂരിൽ നിന്ന് പറന്നുയരാൻ തുടങ്ങുന്നതിനിടെ വിമാനം റൺവെയിൽ വെച്ച് തിരിച്ചു വിളിച്ചു. സർവീസ് റദ്ദ് ചെയ്തതായാണ് യാത്രക്കാർക്ക് നൽകിയ വിവരം. സഊദിയിലെ ദമാമിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ വിമാനത്തിൽ ബഹുഭൂരിഭാഗവും ഉംറ തീർതഥാടകരാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക