നിലമ്പൂർ: ആര്യാടൻ ഷൗക്കത്തിന് വേണ്ട സഹായവും സഹകരണവും നൽകുമെന്ന് പി.വി അൻവർ.’മണ്ഡലത്തിലെ ജനങ്ങളാണല്ലോ വോട്ട് ചെയ്തത്, ആ മണ്ഡലത്തിലെ തുടർപ്രവർത്തനങ്ങളും വികസനപദ്ധതികളും ഏറ്റെടുക്കാൻ അദ്ദേഹത്തിന് സാധിക്കേണ്ടതുണ്ട്. അതിന് പരിപൂർണ പിന്തുണ കൊടുക്കും’- അന്‍വര്‍ വ്യക്തമാക്കി.
” ഷൗക്കത്തിന് പിന്തുണ കൊടുക്കും എന്നതിലൊന്നും ഒരു തർക്കവുമില്ല. വ്യക്തിപരമായും രാഷ്ട്രീയപരമായും പിന്തുണ കൊടുക്കും. അദ്ദേഹം പ്രവർത്തിക്കുന്നത് ജനങ്ങളുടെ വിഷയത്തിലാണെങ്കിൽ 100 ശതമാനം പിന്തുണയും കൊടുക്കും’- അന്‍വര്‍ പറഞ്ഞു.
”എനിക്ക് കിട്ടിയ വോട്ടിൽ പൂർണ സന്തോഷമുണ്ട്. പിണറായി വിരുദ്ധതയുണ്ട് എന്ന് വ്യക്തമായി. എന്റെ രാജി തന്നെ പിണറായിസത്തിനെതിരെയായിരുന്നു. കേരളത്തിൽ അങ്ങനെയൊന്നുണ്ടെന്ന് തെളിയിക്കുന്നതാണ് വോട്ടിങ് രീതി കാണിക്കുന്നത്. എനിക്ക് കിട്ടിയ വോട്ടും യുഡിഎഫ് സ്ഥാനാർഥിക്ക് കിട്ടിയ വോട്ടും പിന്നെ യുഡിഎഫിൽ നിന്ന് പോയ ക്രോസ് വോട്ടും ചേർന്നതാണ് ‘ആന്റി പിണറായി’ വോട്ട്. എന്നാല്‍ ആ വോട്ടുകളെല്ലാം ഒരു സ്ഥലത്ത് യോജിപ്പിക്കാനായില്ല’- അന്‍വര്‍ പറഞ്ഞു.