തായ്‍ലാന്‍ഡിലെ ഈ സ്റ്റോറിൽ കയറിയ ഇന്ത്യൻ കുടുംബം ഞെട്ടി

0
124

അടുത്തിടെ ട്രാവൽ കണ്ടന്റ് ക്രിയേറ്ററായ ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വീ‍ഡിയോ പങ്കുവച്ചിരിക്കുന്നത് വനതി എസ് എന്ന യുവതിയാണ്.

തായ്ലാൻഡിൽ യാത്ര പോയ വനതിയുടെ മാതാപിതാക്കൾ ​ഗുച്ചി സ്റ്റോർ സന്ദർശിച്ച സമയത്ത് പകർത്തിയിരിക്കുന്ന വീഡിയോയാണ് വനതി പങ്കുവച്ചിരിക്കുന്നത്. ആഡംബര ബ്രാൻഡായ ​ഗുച്ചിയുടെ പ്രൊഡക്ടുകൾക്ക് വലിയ വിലയാണ് അല്ലേ? സാധാരണക്കാരെ ഞെട്ടിക്കാൻ പാകത്തിനുള്ള വില എന്ന് തന്നെ പറയാം. അത് തന്നെയാണ് വനതിയുടെ മാതാപിതാക്കൾക്കും സംഭവിച്ചത്. അവർ ശരിക്കും ഞെട്ടി.

കുടുംബത്തിന്റെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പിനിടെയാണ് ഈ സംഭവം നടന്നത്. തായ്ലാൻഡിലേക്കായിരുന്നു കുടുംബത്തിന്റെ യാത്ര. ആ സമയത്താണ് അവർ ഒരു ഗുച്ചി സ്റ്റോർ കണ്ടത്. വനതി പറയുന്നത് തന്റെ കുടുംബം ഗുച്ചി സ്റ്റോർ ഏതൊരു ബാ​ഗ് വിൽക്കുന്ന കടയും പോലെ ഒരു കടയാണ് എന്ന് കരുതിയാണ് അവിടെ കയറിയത് എന്നാണ്. അവർക്കുണ്ടായ ഏറ്റവും വലിയ കൾച്ചറൽ ഷോക്ക് എന്നാണ് അവൾ ഈ സംഭവത്തെ കുറിച്ച് പറയുന്നത്.