റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി നസീർ സൈനുദ്ദീൻ ആണ് റിയാദിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. അൻപത്തി മൂന്ന് വയസായിരുന്നു
മുപ്പത്തി രണ്ട് ർഷത്തിലധികമായി റിയാദിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ സൈനുദ്ദീൻ, മാതാവ്: മിസ്‌രി, ഭാര്യ: നസീമ, മക്കൾ: ഫായിസ്, അഫ്ന.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തീരുമാനത്തിലാണ് ബന്ധുക്കൾ. ഇതിനായുള്ള നടപടികൾ പുരോഗമിക്കുന്നു. റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ്മഞ്ചേരി, റിയാസ് ചിങ്ങത്ത്, റഫീഖ് ചെറുമുക്ക്, നസീർ കണ്ണീരി, ഹാഷിം കോട്ടക്കൽ, സുഹൃത്ത് മുരളി എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നു





