താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന; പാലക്കാട്‌ സ്വദേശി അൽ ഖോബാറിൽ മരിച്ചു

0
113

ദമാം: പാലക്കാട്‌ കല്ലടിക്കോട് സ്വദേശി പറക്കാട് അബ്ദുൽ ലത്തീഫ് വാവു ബാവ (51) സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ മരിച്ചു. രാവിലെ അൽ ഖോബാർ റാക്കയിലെ താമസ സ്ഥലത്ത് വെച്ച് കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്തുള്ള അൽ സലാമ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു

അൽ ഖോബാറിലെ ഇൻറർ റെൻറ് എ കാർ കമ്പനിയിൽ 17 വർഷമായി ടാക്സി ഡ്രൈവർ ആയിരുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

ഇതിനാവശ്യമായ ഔദ്യോഗിക നടപടി ക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. പിതാവ്: ബാവ, മാതാവ്: നൂർജഹാൻ, ഭാര്യ: റഹ്‌ജാനാത്ത്, മക്കൾ: സാലിഹ, മുബഷിറ, അബ്ദുൽ ബാസിത്ത്.