പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആരും അറിയാതെ പ്രസവിച്ച ശേഷം പൊക്കിള്‍കൊടി 21 കാരി തന്നെ വീട്ടില്‍ വച്ച് മുറിച്ചെടുത്തിരുന്നു. ഇതിനിടയില്‍ ശുചിമുറിയില്‍ യുവതി തലകറങ്ങിവീണപ്പോള്‍ കുഞ്ഞിന്റെ തല നിലത്തടിച്ചതാകാമെന്നാണ് നിഗമനം.
കൊലപാതകമാണെന്ന് പറയാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെയാണ് യുവതി ആശുപത്രിയില്‍ ചികിത്സതേടിയത്. കുഞ്ഞിന്റെ മൃതദേഹം പറമ്പില്‍ ഉപേക്ഷിച്ചതായി യുവതിയാണ് ഡോക്ടറോട് പറഞ്ഞത്. പൊലീസ് എത്തിയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയതിനാല്‍ കൊലപാതകമാണെന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ തലകറങ്ങിവീണപ്പോള്‍ കുഞ്ഞിന്റെ തല നിലത്തടിച്ചതാകാമെന്നാണ് നിഗമനം.