പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; സെക്യൂരിറ്റി ജീവനക്കാരനെ തള്ളി; വീണത് തലകീഴായി

0
117

പത്തനംതിട്ട അടൂരിലെ വസ്ത്രവ്യാപാര കേന്ദ്രത്തില്‍  സെക്യൂരിറ്റി ജീവനക്കാരനെ തള്ളിത്താഴെയിട്ട് യുവാവ്. കഴുത്തൊടിയാതെ രക്ഷപെട്ടത് ഭാഗ്യം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പാര്‍ക്കിങ്ങിലെ തര്‍ക്കമാണ് ക്രൂരമായ ആക്രമണത്തിന് കാരണം.

ആറ് പടികളുടെ താഴേക്ക് തലകീഴായാണ് ജീവനക്കാരന്‍ വീണത്. അടൂരിലെ സുഡിയോയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കടമ്പനാട് സ്വദേശി ബിജുവിനാണ് മര്‍ദനമേറ്റത്. പന്തളം സ്വദേശി അഖില്‍ മുഹമ്മദാണ് ആക്രമിച്ചത്.പാര്‍ക്കിങ്ങിന്‍റെ പേരിലുള്ള തര്‍ക്കമാണ് ആക്രമണത്തിലെത്തിയത്.

സെക്യൂരിറ്റി പറഞ്ഞയിടത്ത് വാഹനം പാര്‍ക്ക് ചെയ്യാതിരുന്നതാണ് പ്രകോപനത്തിന് കാരണം. തര്‍ക്കത്തിന് ശേഷം കടയില്‍ നിന്ന് ഇറങ്ങി വന്നാണ് അഖില്‍ മുന്നില്‍ നിന്ന സെക്യൂരിറ്റിയെ തള്ളിത്താഴെയിട്ടത്. ബിജുവിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തോളിന് പരുക്കുണ്ട്.പ്രതി അഖില്‍ മുഹമ്മദിനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.