‘മക്കളേ കഴിഞ്ഞ 12 വര്‍ഷമായി എയറിലാണ്, ഇപ്പോഴും ഇന്നും എനിക്ക് മടുക്കുംവരെയും’; കമന്‍റിന് മറുപടിയുമായി ആര്‍.ജെ അഞ്ജലി

0
118

മെഹന്തി വിവാദത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കീഴില്‍ കമന്‍റ് ഇട്ടവര്‍ക്ക് മറുപടിയുമായി ആര്‍.ജെ അഞ്ജലി. വര്‍ഷങ്ങള്‍ എടുത്ത് ഉണ്ടാക്കിയ പ്രശസ്തി മിനിറ്റുകള്‍ കൊണ്ട് ഇല്ലാതായി എന്ന കമന്‍റിന് ഫോളോവേഴ്സിന്‍റെ എണ്ണമല്ല മനുഷ്യന്‍റെ ഗുണമേന്മ നിര്‍ണയിക്കുന്നതെന്നാണ് അഞ്ജലി മറുപടി നല്‍കിയത്. 

പോകാം എയറിലേക്ക് എന്ന കമന്‍റിന് ‘മക്കളേ കഴിഞ്ഞ 12 വര്‍ഷമായി ചേച്ചി എയറിലാണ്, ഇപ്പോഴും ഇന്നും എനിക്ക് മടുക്കുംവരെയും’ എന്നായിരുന്നു മറുപടി. അഞ്ജലിയെക്കുറിച്ച് മോശം കമന്‍റുകള്‍ ഇട്ടവര്‍ക്കെതിരെ നിയമപരമായി നീങ്ങുമെന്നും അഞ്ജലി തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചിട്ടുണ്ട്. ഒരുപാട് പേരെകൊണ്ട് കുറ്റകൃത്യം ചെയ്യിച്ച യൂട്യൂബേഴ്സിന് അഭിവാദ്യങ്ങള്‍ എന്നാണ് അഞ്ജലി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

മെഹന്തിയിടുന്ന സ്ത്രീയെ വിളിച്ച് സ്വകാര്യഭാഗത്ത് മെഹന്തിയിട്ട് തരുമോ എന്ന ചോദിച്ച് അപമാനിച്ച അഞ്ജലിക്കും നിരഞ്ജനക്കും എതിരെ നിരവധിപേര്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ തൊഴിലെടുത്ത് ജീവിക്കുന്ന സ്ത്രീകളെ ലൈക്കിനും കമന്‍റിനും വേണ്ടി അപമാനിക്കുന്നതിലെ ഔചിത്യമില്ലായ്മ ചൂണ്ടികാണിച്ച് ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്.