ഇസ്റാഈൽ നഗരമായ ഹൈഫക്ക് നേരെ കടുത്ത ആക്രമണം: ഇരു പക്ഷവും കടുത്ത ആക്രമണത്തിൽ
ടെഹ്റാൻ: ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണം ടെൽ അവീവിന് വടക്കുള്ള കൈസേറിയയിലെ ഇസ്റഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയും ഹദേരയിലെ വൈദ്യുത നിലയവും ലക്ഷ്യമിട്ടാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഹൈഫ, ടെൽ അവീവ് തുടങ്ങിയ മധ്യ ഇസ്റാഈൽ പ്രദേശങ്ങളിലേക്ക് ഇറാൻ വിക്ഷേപിച്ച 50 റോക്കറ്റുകൾ കണ്ടെത്തിയതായി ഇസ്റാഈൽ സൈന്യം അറിയിച്ചു. ഇവയിൽ ഭൂരിഭാഗവും തടഞ്ഞതായും സൈന്യം വ്യക്തമാക്കി. എന്നാൽ, ലെബനനിലെ ഒരു വീടിന് നേരെ ഒരു റോക്കറ്റ് പതിച്ചതായും ഇസ്റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്റാഈലിനെതിരായ മിസൈൽ ആക്രമണങ്ങളെ “പുതിയ തരംഗത്തിന്റെ തുടക്കം എന്ന് ഇറാന്റെ തസ്നിം വാർത്താ ഏജൻസി വ്യക്തമാക്കി. ഇസ്റാഈലിന്റെ വടക്കൻ, മധ്യ പ്രദേശങ്ങളിലെ ഹൈഫ, ഗലീലി, ഗോലാൻ കുന്നുകൾ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ സൈറണുകൾ മുഴങ്ങി. നിവാസികൾക്ക് സുരക്ഷിത സ്ഥലങ്ങളിൽ തുടരാൻ ഇസ്റഈൽ ഹോം ഫ്രണ്ട് കമാൻഡ് നിർദേശം നൽകി.
ഇറാന്റെ ഏറ്റവും പുതിയ മിസൈലുകൾ തടയാൻ ഇസ്റഈലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് സൈന്യം അറിയിച്ചു. തെക്കൻ ഗോലാൻ കുന്നുകളിൽ മിസൈൽ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായതായും വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്നലെ രാത്രി ടെൽ അവീവിന് തെക്കുള്ള ബാറ്റ് യാം നഗരത്തിൽ നടന്ന മറ്റൊരു റോക്കറ്റ് ആക്രമണം വൻ നാശനഷ്ടമുണ്ടാക്കി. ഡസൻ കണക്കിന് റോക്കറ്റുകൾ പതിച്ചതിനെ തുടർന്ന് ഏഴ് ഇസ്റാഈലികൾ കൊല്ലപ്പെടുകയും 200-ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഡസൻ കണക്കിന് വീടുകളും കെട്ടിടങ്ങളും തകർന്നതായി ഇസ്റഈൽ പബ്ലിക് റേഡിയോ റിപ്പോർട്ട് ചെയ്തു. ബാറ്റ് യാമിനെ വൻനാശനഷ്ടത്തിന്റെ മേഖലയായി അധികൃതർ പ്രഖ്യാപിച്ചു.
ബാറ്റ് യാമിലെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണ്. “കഴിഞ്ഞ രാത്രി ഇസ്റഈലിന് ദുഷ്കരമായിരുന്നു, ഹോം ഫ്രണ്ട് കമാൻഡ് വ്യക്തമാക്കി.
ആണവ കേന്ദ്രങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും പിന്നാലെ ടെഹ്റാനിലെ പൊലീസ് ആസ്ഥാനവും ആക്രമിച്ച് ഇസ്റാഈൽ. ഒറ്റരാത്രികൊണ്ട് ടെഹ്‌റാനിലെ 80ലധികം കേന്ദ്രങ്ങളാണ് ഇസ്റാഈൽ ആക്രമിച്ചത്. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം (എസ്പിഎൻഡി) എന്നിവയും ആക്രമിച്ചെന്ന് ഇസ്റാഈൽ സൈന്യം അറിയിച്ചു.
ഇതിനുപിന്നാലെ ഇറാന്റെ പ്രത്യാക്രമണവും ഉണ്ടായി. ടെൽ അവീവ് ലക്ഷ്യമാക്കി ബാലിസ്റ്റ് മിസൈലുകൾ വിക്ഷേപിച്ചതായി ഇറാൻ സൈന്യം വ്യക്തമാക്കി. ഇതോടെ ജറുസലേമിലും ടെൽ അവീവിലും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇസ്രയേലിന്റെ യുദ്ധവിമാന ഇന്ധന ഉൽപാദന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. ഇസ്റാഈൽ ആക്രമണത്തിൽ ഇതുവരെ 128 പേരാണ് ഇറാനിൽ മരിച്ചത്. മരിച്ചവരിൽ 40 പേർ സ്ത്രീകളാണ്. 900ഓളം പേർ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഇസ്റാഈലി പൗരൻമാരുടെ മരണത്തിന് ഇറാൻ വലിയ വില നൽകേണ്ടിവരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പറഞ്ഞു. മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ബാറ്റ് യാം നഗരം സന്ദർശിച്ച നെതന്യാഹു ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ‘‘സ്ത്രീകളെയും കുട്ടികളെയും അടക്കം കൊലപ്പെടുത്തിയ ഇറാൻ കനത്ത വില നൽകേണ്ടിവരും. ഇസ്രയേലിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായ ഇറാനെ ഇല്ലാതാക്കുന്നതിനാണ് ഓപ്പറേഷൻ റൈസിങ് ലയൺ ആരംഭിച്ചത്. ഇറാന്റെ ഭീഷണി ഇല്ലാതാക്കാൻ എത്ര ദിവസം വേണമെങ്കിലും ഈ ഓപ്പറേഷൻ തുടരും’’ – നെതന്യാഹു പറഞ്ഞു. ഇറാൻ ആക്രമണത്തിൽ 13 പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്. പിന്നാലെ ഇറാൻ തലസ്ഥാനത്തു പുതിയ സ്ഫോടനങ്ങൾ കേട്ടതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.
അതിനിടെ ഇസ്റാഈലും ഇറാനും തമ്മിൽ ഉടൻ കരാറിലെത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ‘‘ഇസ്രായേലിനും ഇറാനും ഇടയിൽ ഉടൻ തന്നെ സമാധാനം ഉണ്ടാകും. ഇപ്പോൾ നിരവധി ഫോൺ സംഭാഷണങ്ങളും ചർച്ചകളും ഇതിനായി നടക്കുന്നുണ്ട്. ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. പക്ഷേ ഒന്നും ശരിയാകുന്നില്ല. പശ്ചിമേഷ്യയെ വീണ്ടും മഹത്തരമാക്കണം.’’ – ട്രംപ് പറഞ്ഞു.
ഇസ്രയേലും ഇറാനും തമ്മിൽ ഉടൻ കരാറിലെത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ‘‘ഇസ്രായേലിനും ഇറാനും ഇടയിൽ ഉടൻ തന്നെ സമാധാനം ഉണ്ടാകും. ഇപ്പോൾ നിരവധി ഫോൺ സംഭാഷണങ്ങളും മീറ്റിങുകളും ഇതിനായി നടക്കുന്നുണ്ട്. ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. പക്ഷേ ഒന്നും ശരിയാകുന്നില്ല. പശ്ചിമേഷ്യയെ വീണ്ടും മഹത്തരമാക്കണം.’’ – ട്രംപ്