സംസം വെള്ളത്തിൻ്റെ കാർട്ടണുകൾ നുസുക് ആപ്പ് വഴി സഊദിയിൽ ലഭ്യമാകും

0
104

ജിദ്ദ: പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിറച്ച സംസം വെള്ളത്തിൻ്റെ കാർട്ടണുകൾ നുസുക് ആപ്പ് വഴി സൗദിയിൽ എവിടെയും എളുപ്പത്തിൽ ലഭ്യമാക്കാൻ ക്രമീകരണം ഏർപ്പെടുത്തി. നുസുക് ആപ്പ് വഴി ഓർഡർ ചെയ്‌ത്‌ പണമടച്ചാൽ സംസം ബോട്ടിൽ കാർട്ടണുകൾ ഉപയോക്താക്കളുടെ വിലാസത്തിൽ നേരിട്ട് എത്തിച്ച് നൽകും.

330 മില്ലി ശേഷിയുള്ള 24 സംസം ബോട്ടിലുകൾ അടങ്ങിയ കാർട്ടണുകളാണ് ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ച് നൽകുന്നത്. ഒരു കാർട്ടണിന് 48 റിയാലാണ് വില. ഓരോ ഉപയോക്താവിനും മാസത്തിൽ പരമാവധി മൂന്നു കാർട്ടണുകളാണ് നൽകുക. നുസുക് ആപ്പ് വഴി ഓർഡർ ചെയ്ത് പണമടച്ചാൽ അഞ്ചു മുതൽ പത്തു ദിവസത്തിനുള്ളിൽ സൗദിയിൽ എവിടെയും ഉപയോക്താക്കൾക്ക് നേരിട്ട് എത്തിച്ച് നൽകും.