സഹപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി മലയാളി മരിച്ചു

0
164

മസ്കറ്റ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ മരണപ്പെട്ടു. കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി കൃഷ്ണകുമാർ (45) ആണ് മരിച്ചത്. ഒമാനിൽ കഴിഞ്ഞ 22 വർഷമായി സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.

രാവിലെ ജോലിക്കെത്തിയ കൃഷ്ണകുമാർ സഹപ്രവർത്തകരുമായി സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ അശ്വിനി, മകൾ കൃതി. മസ്കറ്റ് അൽ ഖുവൈർ – ബുർജീൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന . മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിച്ചു വരുന്നു.