ന്യൂഡൽഹി: ഇറാൻ-ഇസ്രായിൽ സംഘർഷം രൂക്ഷമായതിനു പിന്നാലെ നിരവധി വിമാനങ്ങൾ യാത്ര പൂർത്തിയാക്കാതെ തിരികെ വരുന്നു. മുംബൈയിൽ നിന്നും ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യയുടെ വിമാനങ്ങൾ വഴിതിരിച്ച് വിടുകയും തിരിച്ച് വിളിക്കുകയും ചെയ്തു. ഇറാനും ഇസ്രായിലും വ്യോമപാത അടച്ചതോടെയാണ് വ്യോമഗതാഗതം താളം തെറ്റിയത്.
മേഖലയിലൂടെ കടന്നു പോകേണ്ട വിമാനങ്ങളുടെ വിവരങ്ങൾ എയർ ഇന്ത്യ പുറത്തുവിട്ടു. എ.ഐ 130 – ലണ്ടൻ ഹീത്രൂ -മുംബൈ -വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു എ.ഐ 102 – ന്യൂയോർക്ക് -ഡൽഹി -ഷാർജയിലേക്ക് വഴിതിരിച്ചുവിട്ടു എ.ഐ 116 – ന്യൂയോർക്ക് -മുംബൈ -ജിദ്ദയിലേക്ക് തിരിച്ചുവിട്ടു.
എ.ഐ 2018 ലണ്ടൻ-ഡൽഹി -മുംബൈയിലേക്ക് തിരിച്ചുവിട്ടു, എ.ഐ 129 മുംബൈ- ലണ്ടൻ- തിരികെ മുംബൈയിലേക്ക്, എ.ഐ 119- മുംബൈ- ന്യൂയോർക്ക്-മുംബൈയിലേക്ക് തിരികെ, എ.ഐ 103- ഡൽഹി- വാഷിങ്ടൺ-ഡൽഹിക്ക് തിരികെ, എ.ഐ 106- ഡൽഹി- നെവാർക് -തിരികെ ഡൽഹിയിലേക്ക്, എ.ഐ 188- വാൻകുവർ- ഡൽഹി-ജിദ്ദയിലേക്ക് തിരിച്ചുവിട്ടു, എ.ഐ 101- ഡൽഹി- ന്യൂയോർക്ക്-ഫ്രാങ്ക്ഫർട്ട്/മിലാനിലേക്ക് തിരിച്ചുവിട്ടു
എ.ഐ 126- ചിക്കാഗോ- ഡൽഹി-ജിദ്ദയിലേക്ക് തിരിച്ചുവിട്ടു, എ.ഐ 132- ലണ്ടൻ- ബെംഗളൂരു-ഷാർജയിലേക്ക് തിരിച്ചുവിട്ടു, എ.ഐ 2016- ലണ്ടൻ -ഡൽഹി-വിയന്നയിലേക്ക് തിരിച്ചുവിട്ടു
എ.ഐ 104- വാഷിങ്‌ടൺ- ഡൽഹി- തിരിച്ചു വിട്ടു.