ജിദ്ദ: വേനൽചൂട് കനത്തതോടെ ജിദ്ദയിലെ ഇന്ത്യൻ സ്കൂളിൽ ക്ലാസുകൾ ഓൺലൈനിലേക്ക് മാറുന്നതിന് തീരുമാനം. ഈദ് അവധിക്കു ശേഷം തീരുമാനം നടപ്പിലാക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. ശരാശരി 40 ഡിഗ്രിയിലേറെ ചൂടാണ് ഇപ്പോൾ തന്നെയുള്ളത്. വരും ദിവസങ്ങളിലും ചൂട് അസഹനീയമാവുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ മുൻ നിർത്തിയാണ് ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനുള്ള തീരുമാനം കൈക്കൊള്ളുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ചൂട് കാലമായതിനാൽ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുന്നതായുള്ള അറിയിപ്പും സ്കൂൾ അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. കെജി മുതൽ 8 വരെയുള്ള ക്ലാസുകളാണ് ഓൺലൈനിലേക്ക് പഠനം മാറ്റുന്നത്. എന്നാൽ 9 മുതൽ 12 വരെ ക്ലാസുകൾ പതിവ് പോലെ സ്കൂളിൽ തന്നെ തുടരും.
വേനൽ ചൂടിൽ കൈക്കൊള്ളേണ്ട മുൻകരുതൽ നടപടികളെ സംബന്ധിച്ച് സൗദി വിദ്യാഭ്യാസ വകുപ്പ് മാർഗ്ഗ നിർദ്ദേശങ്ങൾ കാലേക്കൂട്ടി തന്നെ പുറത്തിറക്കിയിരുന്നു. ജൂൺ 1 മുതൽ 14 വരെ സ്കൂളുകൾ ഈദ് അവധി നൽകിയിട്ടുള്ളതിനാൽ ജൂൺ 15 മുതൽ വിജ്ഞാപനം നടപ്പിലാക്കും. സൗദിയിൽ മധ്യവേനൽ സ്കൂൾ അവധി ജൂലൈ മാസത്തിൽ ആരംഭിക്കും.