മാഡ്രിഡ്: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കാനായി അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി സംഘങ്ങളെ അയച്ചിരുന്നു. ഇതില്‍ ഒരു സംഘത്തിന് നേതൃത്വം നല്‍കുന്നത് ഡിഎംകെ നേതാവും ലോക്‌സഭാ എംപിയുമായ കനിമൊഴിയാണ്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി സ്‌പെയിനിലെത്തിയ കനിമൊഴിയോട് ഒരു ചോദ്യമുയര്‍ന്നു. ഇന്ത്യയുടെ ദേശീയ ഭാഷയേതെന്നായിരുന്നു ചോദ്യം. വായടിപ്പിക്കുന്ന മറുപടിയാണ് കനിമൊഴി ഈ ചോദ്യത്തിനു നല്‍കിയത്. ഇന്ത്യയുടെ ദേശീയ ഭാഷ ഐക്യവും വൈവിധ്യവുമാണെന്നായിരുന്നു കനിമൊഴി മറുപടി നല്‍കിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തങ്ങളുടെ സംഘം ലോകത്തിനു നല്‍കാന്‍ ലക്ഷ്യമിടുന്ന സന്ദേശവും ഇതു തന്നെയാണെന്നും കനിമൊഴി പറഞ്ഞു. സ്‌പെയിനിലെ ഒരു ഇന്ത്യന്‍ പ്രവാസിയുടെ ചോദ്യത്തിനാണ് കനിമൊഴി ഇത്തരത്തില്‍ മറുപടി നല്‍കിയത്. ‘ഇന്ത്യയുടെ ദേശീയ ഭാഷ ഐക്യവും വൈവിധ്യവുമാണ്. ഈ പ്രതിനിധി സംഘം ലോകത്തിന് നല്‍കുന്ന സന്ദേശവും അതാണ്, ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യവും അതാണ്,’ കനിമൊഴി പറഞ്ഞു.
2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ ഫോര്‍മുലയുടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിനിടയിലാണ് ഡിഎംകെ എംപി കൂടിയായ കനിമൊഴിയുടെ പ്രതികരണം. കനിമൊഴിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തില്‍ രാജീവ് റായ് (സമാജ്വാദി പാര്‍ട്ടി), ബ്രിജേഷ് ചൗട്ട (ബിജെപി), പ്രേംചന്ദ് ഗുപ്ത (രാഷ്ട്രീയ ജനതാദള്‍), അശോക് കുമാര്‍ മിത്തല്‍ (ആം ആദ്മി പാര്‍ട്ടി), മഞ്ജീവ് എസ് പുരി, ജാവേദ് അഷ്റഫ് എന്നിവരും ഉള്‍പ്പെടുന്നു.
ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണവും അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെക്കുറിച്ച് വിശദീകരിക്കാനും പാകിസ്ഥാനെ തുറന്നുകാട്ടുന്നതിനുമായി പ്രതിനിധി സംഘം ഇതുവരെ അഞ്ച് രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്് സ്പെയിന്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചു. ഡിഎംകെ എംപി കനിമൊഴി കരുണാനിധിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരെസുമായി കൂടിക്കാഴ്ച നടത്തി. വൈറൽ വീഡിയോ കാണാം 👇.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
