കിസ്‌വ നിർമ്മാണകേന്ദ്രം സന്ദർശിച്ച് സാദിഖ്‌ അലി തങ്ങൾ

0
623

മക്ക: സഊദി ഗവൺമെന്റിന്റെ അതിഥിയായി ഹജ്ജ് കർമ്മം നിർവഹിക്കാൻ എത്തിയ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിശുദ്ധ കഅബയെ പുതപ്പിക്കുവാനുള്ള ‘കിസ് വ’ നിർമ്മാണ കേന്ദ്രം സന്ദർശിച്ചു. സന്ദർശന ഫോട്ടോയും നിർമ്മാണ വീഡിയോയും തങ്ങൾ പങ്ക് വെച്ചു. രാജാവിന്റെ അതിഥികളായി എത്തുന്നവർക്കുള്ള ഷെഡ്യുളിൽ ഉൾപ്പെട്ട വിവിധ പ്രത്യേക പരിഗണകളിൽ ഉൾപ്പെട്ടതാണ് മക്കയിലെ കിസ്‌വ നിർമാണ ഫാക്ടറി സന്ദർശനം. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മക്കയിലെ അൽഹംറ പ്രദേശത്താണ് ഫാക്റ്ററി ഉള്ളത്. 20 മില്യൺ സഊദി റിയാൽ നിർമ്മാണ ചെലവു വരുന്ന ഇതിൻ്റെ ഭാരം 850 കി.ഗ്രാം ആണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ ആറ് മുതൽ എട്ട് മാസം വരെ സമയമെടുത്താണ് നിർമ്മാണം പൂർത്തികരിക്കുന്നത്.സഊദി കഴിഞ്ഞാൽ സിറിയൻ വിദഗ്ധരാണ്  കൂടുതലുളളത്.സ്വർണ്ണ നൂലുകൾ കൊണ്ട് അക്ഷരങ്ങൾ നെയ്ത് കറുത്ത പട്ടിലാണ് കിസ്‌വ ഒരുക്കുന്നത്. അടുത്ത വർഷത്തേക്കുള്ള കിസ് വയുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നതതെന്ന് തങ്ങൾ പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വിവിധ വകുപ്പുകളിലായി 140 ലധികം അതി വിദഗ്‌ധ നെയ്ത്തുകാർ ചേർന്നാണ് കിസ്‌വ നിർമ്മാണം  നടത്തുന്നത്. 700 കിലോഗ്രാം ഉന്നത ശ്രേണിയിലുള്ള സിൽക്ക്, 120 കിലോഗ്രാം തൂക്കത്തിൽ സ്വർണത്തിന്റെയും വെള്ളിയുടെയും  ചരടുകൾ, 14 മീറ്റർ നീളവും 101 സെന്റീമീറ്റർ വീതിയുമുള്ള പതിനാലു കഷ്‌ണം തുണികൾ  കൊണ്ടാണ് കിസ്‌വയുടെ നിർമ്മാണം. ആറര മീറ്റർ ഉയരവും മൂന്നര മീറ്റർ വീതിയുമാണ് കഅബയുടെ വാതിൽ വിരിക്കുള്ളത്. കഅബയുടെ നാല് ഭാഗത്തും തറയുമായി കോപ്പർ റിംഗുകൾ ഉപയോഗിച്ചാണ് ഇത് വലിച്ചു കെട്ടുന്നത്. 16 മീറ്റർ നീളമുള്ള ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടർ വൽകൃത നെയ്‌ത്‌ മെഷീൻ ഉപയോഗിച്ച്‌  ആധുനിക ടെക്നിക്കുകൾ ഉപയോഗിച്ചാണ് ഇത് നെയ്തെടുക്കുന്നത്. പൗരാണിക കര കൗശല ചാരുതിയും കാലിഗ്രാഫിയുമാണ് കിസ്‌വയുടെ അസാധാര ഭംഗി  നേടിക്കൊടുക്കുന്നത്. എട്ടു മാസം കൊണ്ട് പൂർത്തിയാകുന്ന കിസ്‌വക്ക് ഏകദേശം 2018ലെ കണക്കുകൾ പ്രകാരം 22 ദശലക്ഷം റിയാലാണ് ചിലവ് കണക്കാക്കുന്നത്.

തങ്ങൾ പങ്ക് വെച്ച വീഡിയോ കാണാം 👇

വീഡിയോ 1

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക