കുവൈത്തിൽ തീപിടുത്തം: അഞ്ച് പ്രവാസികൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

0
1312

കുവൈത്ത് സിറ്റി: കുവൈത്തിലെ റിഗായ് പ്രദേശത്തെ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ച്പേർ മരണമടയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇന്ന് കാലത്താണ് സംഭവം. അർദിയ, ഷുവയ്ഖ് എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിശമന സേന വിഭാഗം തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽപെട്ടവർ‌ക്ക് സഹായവുമായി ആരോഗ്യവകുപ്പ് രംഗത്തുണ്ടെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അടുത്തിടെയുണ്ടായ മൻഗഫ് തീപിടിത്തവുമായി സംഭവത്തിന് സാമ്യമുണ്ടെന്നാണ് അഗ്‌നിശമന സേനയുടെ സ്രോതസ്സിനെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. തീപിടിച്ചതിനെ തുടർന്ന് രക്ഷപ്പെടാൻ ചില താമസക്കാർ മുകളിലത്തെ നിലകളിൽ നിന്ന് ചാടു കയായിരുന്നു. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.

തീ പടരുന്നത് കണ്ട് പരിഭ്രാന്തരായ താമസക്കാര്‍ ഫ്‌ലാറ്റിന്റെ മുകളിലത്തെ നിലകളില്‍ നിന്ന് ചാടി. കെട്ടിടത്തില്‍ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെടുത്തു. തീപിടിത്തത്തില്‍ രണ്ട് അപ്പാര്‍ട്ടുമെന്റുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍, അര്‍ദിയ സ്റ്റേഷനുകളില്‍ നിന്നുള്ള എമര്‍ജന്‍സി യൂണിറ്റുകളും പ്രത്യേക തിരച്ചില്‍, രക്ഷാപ്രവര്‍ത്തന സംഘങ്ങളും വേഗത്തില്‍ അയച്ച് തീ നിയന്ത്രണവിധേയമാക്കിയതായി ജനറല്‍ ഫയര്‍ ഫോഴ്സ് സ്ഥിരീകരിച്ചു.

തീപിടുത്തത്തിന്റെ കാരണവും കൃത്യമായ സാഹചര്യങ്ങളും നിര്‍ണ്ണയിക്കാന്‍ ജനറല്‍ ഫയര്‍ ഫോഴ്സ് അന്വേഷണം ആരംഭിച്ചു. കെട്ടിട ഉടമകളോടും പ്രോപ്പര്‍ട്ടി മാനേജര്‍മാരോടും അഗ്‌നി സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചിരുന്നോ എന്ന് ഉറപ്പാക്കും.

ചിത്രം AI image