Tuesday, 31 March - 2026

പ്രണയം തകർന്നു, പിന്നാലെ പതിനായിരം അടി ഉയരത്തിൽ നിന്ന് ചാടി യുവതി

നിലത്ത് പതിച്ച തല്‍ക്ഷണം മരിച്ച യുവതി ചിന്നിച്ചിതറി

പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് 10,000 അടി ഉയരത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്ത് സ്‌കൈ ഡൈവറായ യുവതി. ഇംഗ്ലണ്ടിലെ ഡര്‍ഹാം കൗണ്ടിയിലെ ഷോട്ടണ്‍ കോളിയറിലാണ് സംഭവം. 32-കാരിയായ ജേഡ് ഡാമറല്‍ എന്ന യുവതിയാണ് മരിച്ചത്. സ്‌കൈ ഡൈവിങ്ങില്‍ വിദഗ്ധയായ ജേഡ് താഴേക്ക് ചാടിയശേഷം തന്റെ പാരച്യൂട്ട് മനഃപൂര്‍വം തുറക്കാതിരിക്കുകയായിരുന്നു. നിലത്ത് പതിച്ച തല്‍ക്ഷണം ജേഡ് ഡാമറല്‍ മരിച്ചു. ജേഡിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത ഇല്ല എന്ന് പോലീസ് അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു ജേഡ്. സ്‌കൈ ഡൈവിങ്ങില്‍ വളരെയേറെ പരിചയമുള്ള ജേഡ് നാനൂറിലേറെ തവണ ആകാശച്ചാട്ടം നടത്തിയിട്ടുണ്ട്. ദക്ഷിണ വെയില്‍സിലുള്ള കെയ്ര്‍ഫിലിയില്‍ നിന്നുള്ള ഇവര്‍ ബെന്‍ ഗുഡ്‌ഫെല്ലോ എന്ന 26-കാരനുമായി പ്രണയത്തിലായിരുന്നു. ഇയാളും സ്‌കൈ ഡൈവറാണ്. മാസങ്ങളായി ഇരുവരും ഒന്നിച്ചാണ് താമസം.

ഇരുവരും ‘ബ്രേക്ക് അപ്പാ’യതിന്റെ പിറ്റേ ദിവസമാണ് ജേഡ് പതിനായിരം അടി മുകളില്‍ നിന്ന് ചാടിയത്. സംഭവദിവസം തലേന്ന് രാത്രി ബെന്‍ ഏകപക്ഷീയമായി പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അടുത്തദിവസം ബെന്‍ സാധാരണപോലെ ജോലിക്ക് പോകുകയും ചെയ്തു. പ്രമുഖ കാര്‍ കമ്പനിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് ബെന്‍. കൂടാതെ ഒരു ബാന്‍ഡിലെ ഗായകനും ഗിറ്റാറിസ്റ്റുമായിരുന്നു ഇയാള്‍.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ടോള്‍ ഫ്രീ ഹെല്‍പ്ലൈന്‍ നമ്പര്‍: 1056)

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: